ഹൈദരാബാദ്: കശ്‌മീരില്‍ പാകിസ്ഥാന്‍ ഭീകരര്‍ ഇന്ത്യ സൈനികരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തി അവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അസദുദ്ദീന്‍ ഒവൈസി(Asaduddin Owaisi About Kashmir Terrorist Attack).
കശ്‌മീരിലെ ഭീകരാക്രമണം;'നഷ്‌ട പരിഹാരം പര്യാപ്‌തമല്ല, അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം': അസദുദ്ദീൻ ഒവൈസി - Kashmir Terrorist Attack Updates
Kashmir Terrorist Attack: കശ്‌മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി. സര്‍ക്കാരിന്‍റെ നഷ്‌ട പരിഹാരവും മറ്റ് നടപടികളും പര്യാപ്‌തല്ലെന്നും അദ്ദേഹം. ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം.
Published : Dec 25, 2023, 10:39 PM IST
കശ്‌മീരില്‍ സാധാരണക്കാരുടെ മരണത്തില്‍ സര്‍ക്കാരിന്‍റെ നഷ്‌ട പരിഹാരവും മറ്റ് നടപടികളും പര്യാപ്‌തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരിലെ പൂഞ്ചിലുണ്ടായ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നാലു പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.
ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയ സ്ഥലത്തിന് സമീപത്താണ് മൂന്ന് പേരെ തൊട്ടടുത്ത ദിവസം സംശയാസ്‌പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 4 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സൈന്യം 8 പേരെ പിടികൂടിയിരുന്നു. ഇവരില്‍ മൂന്ന് പേരെയാണ് സംശയാസ്‌പദമായ നിലയില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുള്ള ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഒവൈസി പറഞ്ഞു. ആക്രമത്തില്‍ പരിക്കേറ്റ സൈനികര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം. ഇവരുടെ നില അതീവ ഗുരുതരമാണ്. അവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് ഒവൈസി കൂട്ടിച്ചേര്‍ത്തു.