ന്യൂഡല്‍ഹി:നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ അടിയന്തര മന്ത്രിസഭ യോഗം. നവജ്യോത് സിങിന്‍റെ രാജിക്ക് പിന്നാലെ മന്ത്രി സ്ഥാനം രാജി വയ്ക്കുമെന്ന് ചില മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ രാത്രി വൈകിയും ചില മന്ത്രമാരുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് റിപ്പേര്‍ട്ട്. എന്നാല്‍ യോഗത്തിനെത്തുന്ന മന്ത്രിമാര്‍ സമവായത്തിലെത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ യോഗം അപ്രസക്തമാണെന്നും റിപ്പോര്‍ട്ടുണ്ട്. ചന്നിയുമായി രാത്രി വൈകിയും യോഗം പുരോഗമിക്കുകയാണെന്ന് ധനകാര്യമന്ത്രി മന്‍പ്രീത് സിങ് ബാധല്‍ ട്വീറ്റ് ചെയ്തു.
അതേസമയം പ്രശ്ന പരിഹാരത്തിനായി ഹരിഷ് റാവത്ത് ന്യൂഡല്‍ഹിയില്‍ നിന്നും പഞ്ചാബിലേക്ക് തിരിച്ചിട്ടുണ്ട്. സിദ്ദുവുമായി കൂടിക്കാഴ്ച നടത്തി രാജി പിന്‍വലിപ്പിക്കുകയാണ് ലക്ഷ്യം. ചൊവ്വാഴ്ചയാണ് സോണിയാ ഗാന്ധിക്ക് സിദ്ദു കത്ത് സമര്‍പ്പിച്ചത്.