കേരളം

kerala

ETV Bharat / bharat

ഡൽഹി മദ്യനയ കേസ്: 'സമൻസ് നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവും', അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല - അരവിന്ദ് കെജ്‌രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

Arvind Kejriwal Will Not Appear Before ED: ഡൽഹി മദ്യനയ കേസിൽ ഇഡി അയച്ച സമൻസിനെ ചോദ്യം ചെയ്‌ത് അരവിന്ദ് കെജ്‌രിവാൾ

Delhi CM Kejriwal questions legality of ED summons  Arvind Kejriwal Will Not Appear Before ED  Arvind Kejriwal  Delhi excise Policy Case  Delhi CM Kejriwal Delhi excise Policy Case  ഡൽഹി മദ്യനയ കേസ്  അരവിന്ദ് കെജ്‌രിവാൾ  അരവിന്ദ് കെജ്‌രിവാൾ മദ്യനയ കേസ്  അരവിന്ദ് കെജ്‌രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകില്ല  അരവിന്ദ് കെജ്‌രിവാൾ സമൻസ്
Arvind Kejriwal Will Not Appear Before ED

By ETV Bharat Kerala Team

Published : Nov 2, 2023, 10:58 AM IST

Updated : Nov 2, 2023, 12:51 PM IST

ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ (Delhi CM Arvind Kejriwal) ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഡൽഹി മദ്യനയ കേസുമായി (Delhi excise Policy Case) ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അയച്ച സമൻസിന്‍റെ നിയമസാധുത ചോദ്യം ചെയ്‌താണ് കെജ്‌രിവാളിന്‍റെ പ്രതികരണം (Kejriwal questions legality of ED summons). സമൻസ് നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണെന്നെന്ന് പറഞ്ഞ ആം ആദ്‌മി പാർട്ടി നേതാവ് സമൻസ് പിൻവിക്കണമെന്നും ആവശ്യപ്പെട്ടു.

ഒക്‌ടോബർ 30 ന് അയച്ച സമൻസ് പ്രകാരം ഇന്നാണ് ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇഡി അയച്ച സമൻസ് നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണ്. ബിജെപിയുടെ നിർദേശപ്രകാരമാണ് നോട്ടിസ് അയച്ചത്. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരിക്കാനുള്ള തന്ത്രമാണിത്. ഇഡി ഉടൻ നോട്ടിസ് പിൻവലിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഈ വർഷം ഏപ്രിലിൽ കെജ്‌രിവാളിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, ഓഗസ്‌റ്റ് 17 ന് സിബിഐ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിൽ കെജ്‌രിവാളിനെ പ്രതി ചേർത്തിരുന്നില്ല. അതേസമയം, ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ (Manish Sisodia) ഇതേ കേസിൽ ഫെബ്രുവരിയിൽ സിബിഐ അറസ്‌റ്റ് ചെയ്‌തു.

ഇതേ തുടർന്നാണ് സിസോദിയ മന്ത്രി സ്ഥാനം രാജിവച്ചത്. അറസ്‌റ്റിന് പിന്നാലെ സിസോദിയയുടെയും ഭാര്യയുടെയും സ്വത്തുവകകളും ഇഡി കണ്ടുകെട്ടിയിരുന്നു. കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഒക്‌ടോബർ 30നാണ് സുപ്രീം കോടതി തള്ളിയത്.

രാജ് കുമാർ ആനന്ദിനെതിരെയും അന്വേഷണം :ആം ആദ്‌മി പാർട്ടി കൺവീനറായ കെജ്‌രിവാൾ ഇ ഡി ഓഫിസിൽ ഹാജരാകാത്ത പക്ഷം മധ്യപ്രദേശിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ക്യാബിനറ്റ് മന്ത്രി രാജ് കുമാർ ആനന്ദുമായി (Delhi Cabinet Minister Raaj Kumar Aanand) ബന്ധപ്പെട്ട വസതികളിലും സ്ഥാപനങ്ങളിലും ഏജൻസി ഒരേ സമയം റെയ്‌ഡ് നടത്തുന്നതായും വിവരമുണ്ട്.

കഴിഞ്ഞ ദിവസം, കെജ്‌രിവാളിന് ഇഡി സമൻസ് അയച്ചതിൽ ഡൽഹി ക്യാബിനറ്റ് മന്ത്രി അതിഷി ആശങ്ക അറിയിച്ചിരുന്നു. ആം ആദ്‌മി പാർട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു ആരോപണം.

Also Read :AAP Minister Atishi Against BJP 'എഎപിയെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു, കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തേക്കാം', ബിജെപിക്കെതിരെ മന്ത്രി അതിഷി

Last Updated : Nov 2, 2023, 12:51 PM IST

ABOUT THE AUTHOR

...view details