ന്യൂഡല്‍ഹി:രാജ്യത്തെ കറൻസി നോട്ടുകളിൽ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന വിചിത്ര ആവശ്യവുമായി എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ നോട്ടുകളില്‍ ഉൾപ്പെടുത്തണം. ഇതുസംബന്ധിച്ച ആവശ്യം പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ഥിക്കുന്നുവെന്നും കെജ്‌രിവാൾ ബുധനാഴ്‌ച പറഞ്ഞു.
'കറന്‍സി നോട്ടുകളില്‍ ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണം'; വിചിത്ര ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍ - നോട്ടിനെക്കുറിച്ച് അരവിന്ദ് കെജ്‌രിവാള്‍
രാജ്യം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാനാണ് താന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് കെജ്‌രിവാളിന്‍റെ വാദം
'കറന്‍സി നോട്ടുകളില്‍ ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണം'; വിചിത്ര ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍
നമ്മുടെ നോട്ടുകളില്‍ ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉണ്ടെങ്കിൽ രാജ്യം അഭിവൃദ്ധിപ്പെടും. പുതിയ കറൻസി നോട്ടുകളിൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ആരാധനാമൂര്‍ത്തികളുടെ ചിത്രങ്ങള്‍ അച്ചടിക്കണം. ഇക്കാര്യം കണക്കിലെടുക്കാന്‍ പ്രധാനമന്ത്രി മോദിയോട് താന്‍ അഭ്യർഥിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി.