ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ 366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,648 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 356 പേര്‍ക്ക് രോഗം ഭേദമായി. 2,889 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ആറ് മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 151 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ 28,608 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.74 ശതമാനവും രോഗമുക്തി നിരക്ക് 90.39 ശതമാനവുമാണ്.