ദിസ്പൂർ: ഇറ്റാനഗറിൽ ജനറൽ ഓഫീസർ കമാൻഡർ, നാല് കോർപ്‌സ്, ലഫ്റ്റനന്‍റ് ജനറൽ രവിൻ ഖോസ്ല തുടങ്ങിയവരെ ചർച്ചക്ക് വിളിച്ച് അരുണാചൽ പ്രദേശ് ഗവർണർ. ക്രമസമാധാനം ഉൾപ്പെടെയുള്ള സുരക്ഷാ വിഷയങ്ങൾ സംഘം ചർച്ച ചെയ്തു. നാടിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും ജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധം വളർത്തണമെന്നും ഗവർണർ പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്ത് അരുണാചൽ പ്രദേശ് ഗവർണർ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് കലാപങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലാപം നേരിടാൻ സേന കരുതിയിരിക്കണമെന്നും ഗവർണർ നിർദേശിച്ചു.
ലഫ്റ്റനന്‍റ് ജനറൽ രവിൻ ഖോസ്ലയുമായി സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്ത് അരുണാചൽ പ്രദേശ് ഗവർണർ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് കലാപങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലാപത്തിന്‍റെ വ്യാപനം സംസ്ഥാനത്തെ മൂന്ന് കിഴക്കൻ ജില്ലകളെയും റോയിംഗ്, സൺപുര, നംസായ്, മഹാദേവ്പൂർ എന്നീ നാല് പൊലീസ് സ്റ്റേഷനുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും കലാപം ഉണ്ടാക്കാൻ സാധ്യത ഉള്ളവരെ കരുതൽ തടങ്കലിൽ വെയ്ക്കണമെന്നും ഗവർണർ പറഞ്ഞു. ഏത് തരത്തിലുള്ള സാഹചര്യവും നേരിടാൻ സേന കരുതിയിരിക്കണമെന്നും ഗവർണർ നിർദേശിച്ചു.