ന്യൂഡല്‍ഹി:അരുണാചല്‍പ്രദേശിലെ തവാങില്‍ ഇന്ത്യന്‍ഭാഗത്ത് കടന്ന് കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തിന്‍റെ നടപടിയില്‍ പ്രതികരിച്ച് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു. അതിര്‍ത്തി ലംഘിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി രാജ്യം നല്‍കുമെന്ന് അദ്ദേഹം ചൈനയെ ഓര്‍മപ്പെടുത്തി. 1962 അല്ല ഇതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തവാങ്ങിലെ ചൈനയുടെ കടന്നുകയറ്റശ്രമം: 1962ലെ പോലെയായിരിക്കില്ല സംഭവിക്കുക എന്ന് ചൈനയെ ഓര്‍മപ്പെടുത്തി അരുണാചല്‍ മുഖ്യമന്ത്രി - തവാങ്
അതിര്‍ത്തി ലംഘിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ തക്ക മറുപടി നല്‍കുമെന്നും അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി
ഇന്ത്യ ചൈന യുദ്ധം നടന്ന വര്‍ഷമാണ് 1962. അപ്രതീക്ഷിതമായ ചൈനയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ രാജ്യത്തിന് ചില തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഡിസംബര്‍ ഒമ്പതിന് തവാങ്ങിലെ യാങ്സെയിലാണ് ചൈന എല്‍എസി മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. യാങ്സെ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പേമ ഖണ്ഡു ആണ്.
യാങ്സയില്‍ വിന്യസിക്കപ്പെട്ട സൈനികരുമായും ഗ്രാമവാസികളുമായും താന്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും അതിര്‍ത്തി മുറിച്ച് കടക്കുന്നവര്‍ക്ക് നമ്മുടെ വീര സൈനികര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ പാര്‍ലമെന്‍റിലെ പ്രസംഗവും അദ്ദേഹം ട്വീറ്റ് ചെയ്‌തു.