ചെന്നൈ :തമിഴ്‌നാട്ടിലെ അരുമ്പാക്കത്ത് സെക്യൂരിറ്റി ഉള്‍പ്പടെയുള്ള ജീവനക്കാരെ മയക്കിക്കിടത്തി ഇരുപത് കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു. ഫെഡ്ബാങ്ക് ജ്വല്ലറി ലോൺ കമ്പനിയുടെ അരുമ്പാക്കം ശാഖയിലാണ് കവര്‍ച്ച. ശനിയാഴ്‌ച രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം.
ബാങ്ക് ജീവനക്കാരെ മയക്കിക്കിടത്തി കെട്ടിയിട്ടു ; ചെന്നൈയില്‍ 20 കോടിയുടെ സ്വര്‍ണം കവര്‍ന്നു
തമിഴ്‌നാട്ടിലെ അരുമ്പാക്കത്താണ് സെക്യൂരിറ്റി ഉള്‍പ്പടെയുള്ള ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് 20 കോടിയുടെ സ്വര്‍ണം കവര്‍ന്നത്. പിന്നില്‍ മുന്‍ ജീവനക്കാരാണെന്ന് പൊലീസ്
ജീവനക്കാരെ മയക്കിക്കിടത്തി കെട്ടിയിട്ടു; തമിഴ്‌നാട്ടില്‍ 20 കോടിയുടെ സ്വര്‍ണം കവര്‍ന്നു, അന്വേഷണം ഊര്‍ജിതം
രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ മൂന്ന് പേര്‍ സെക്യൂരിറ്റിയെയും മറ്റ് ജീവനക്കാരെയും മയക്കി കിടത്തി. തുടര്‍ന്ന്, കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. അഡീഷണൽ പൊലീസ് കമ്മിഷണർ അൻപുവും ഡെപ്യൂട്ടി കമ്മിഷണർ വിജയകുമാറും നേരിട്ടാണ് അന്വേഷണം നടത്തുന്നത്.
പ്രാഥമിക അന്വേഷണത്തിൽ, ബാങ്കിൽ മുന്‍പ് ജോലി ചെയ്‌തിരുന്നവരാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ മുരുകന്‍ എന്നയാളാണ് കവർച്ചയുടെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.