ന്യൂഡല്‍ഹി:രാജ്യത്തെ സൈനികരെ ആദരിച്ച് ഇന്ന് 73-മത് ദേശീയ കരസേന ദിനം. സൈനികരുടെ ധീരതക്കും അതിര്‍ത്തികളിലെ പരമമായ ത്യാഗത്തിനും നന്ദി പറയുന്നുവെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സന്ദേശത്തിലൂടെ അറിയിച്ചു. സൈനികര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും സൈനികരുടെ കുടുംബങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കരസേന മേധാവി എംഎം നരവനെ ആശംസകള്‍ അറിയിച്ചു.
ഇന്ന് ദേശീയ കരസേന ദിനം; ആശംസകളുമായി സൈനിക നേതൃത്വം - ബിപിന്‍ റാവത്ത്
സൈനികരുടെ പരമമായ ത്യാഗത്തിന് നന്ദി പറയുന്നുവെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സന്ദേശത്തിലൂടെ അറിയിച്ചു
ഇന്ന് ദേശീയ കരസേന ദിനം; ആശംസകളുമായി സൈനിക നേതൃത്വം
1949 ജനുവരി 15ന് ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായി ജനറല്‍ കരിയപ്പ അധികാരമേറ്റതിന്‍റെ ഓര്‍മക്കാണ് ഈ ദിനം ആചരിക്കുന്നത്. സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം എന്ന മുദ്രവാക്യമുയര്‍ത്തി 1895 ഏപ്രില്‍ ഒന്നിനാണ് കരസേന സ്ഥാപിതമായത്.