ജമ്മുകശ്‌മീരില്‍ പരിശീലനത്തിനിടെ ജവാന്‍ മരിച്ചു - ജമ്മുകശ്‌മീരില്‍ തെരച്ചില്‍ പരിശീലനത്തിനിടെ ജവാന്‍ മരിച്ചു
അനന്തനാഗ് സ്വദേശിയായ അബ്‌ദുള്‍ മജീദ് ദാറാണ് മരിച്ചത്
ജമ്മുകശ്‌മീരില്‍ തെരച്ചില്‍ പരിശീലനത്തിനിടെ ജവാന്‍ മരിച്ചു
ശ്രീനഗര്‍:ജമ്മുകശ്‌മീരിലെ ഷോപിയന്‍ ജില്ലയില്‍ തെരച്ചില്‍ പരിശീലനത്തിനിടെ ജവാന് അപകട മരണം. അനന്തനാഗ് സ്വദേശിയായ അബ്‌ദുള്‍ മജീദ് ദാറാണ് മരിച്ചത്. ഉയര്‍ന്ന പ്രദേശത്ത് നിന്നും കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരസേനയുടെ ബദാമിബാഗ് കണ്‍റ്റോണ്‍മെന്‍റില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. 2004 ലാണ് അബ്‌ദുള്‍ കരസേനയില്‍ ചേര്‍ന്നത്.