ന്യൂഡല്‍ഹി: ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് ഇന്ത്യൻ കരസേന മേധാവി ജനറൽ എംഎം നരവനെ. 'ജനറൽ എംഎം നരവനെ ദീപാവലി ദിനത്തിൽ ആശംസകൾ അറിയിക്കുന്നു. ഈ ദിവസം നമുക്ക് നമ്മുടെ ധീരഹൃദയരുടെ വീര്യവും ത്യാഗവും ഓർമ്മിക്കാം' എന്നായിരുന്നു ആശംസാകുറിപ്പ്. ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ-ഇന്ത്യൻ ആർമി ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
ദീപാവലി ആശംസകൾ നേർന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ - pm modi
ഈ ദിവസം നമ്മുടെ ധീരഹൃദയരുടെ വീര്യവും ത്യാഗവും ഓർമ്മിക്കാം എന്നായിരുന്നു ആശംസാകുറിപ്പ്.
ദീപാവലി ആശംസകൾ നേർന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ
ALSO READ:കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; ആദരവറിയിച്ച് ഭാരത് ബയോടെക്
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപാവലി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു. ദീപാവലിയുടെ പ്രകാശം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും, ഐശ്വര്യവും, നേട്ടങ്ങളും പ്രധാനം ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹം ആശംസിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങൾക്ക് ആശംസകളുമായി എത്തിയിരുന്നു.