മുംബൈ: ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സായുധ സേന തയ്യാറാകണമെന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ഭദൗരിയ. ഉയർന്ന തലത്തിലുള്ള അറിവും അർപണബോധവും പ്രതിബദ്ധതയും ത്യാഗവും സൈന്യത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് വ്യോമസേനാ മേധാവി - ആർ.കെ.എസ് ഭദൗരിയ
ഉയർന്ന തലത്തിലുള്ള അറിവും അർപണബോധവും പ്രതിബദ്ധതയും ത്യാഗവും സൈന്യത്തിന് ഉണ്ടാകണമെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ് ഭദൗരിയ
ഏത് സാഹചര്യവും നേരിടാൻ സായുധ സേന തയാറാകണമെന്ന് വ്യോമസേനാ മേധാവി
പൂനൈ നാഷണൽ ഡിഫൻസ് അക്കാദമിയിൽ 139-ാമത് കോഴ്‌സിലെ 217 കേഡറ്റുകൾക്കുള്ള പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 139-ാമത് പരേഡ് അവലോകനം ചെയ്യുന്നത് തനിക്ക് ലഭിച്ച ആദരവാണെന്ന് ഭദൗരിയ പറഞ്ഞു. എൻ.ഡി.എ ലോകത്തിലെ ഏറ്റവും മികച്ച അക്കാദമികളിലൊന്നാണെന്നും വ്യോമസേനാ മേധാവി പറഞ്ഞു.