കേരളം

kerala

By

Published : Jan 15, 2022, 2:10 PM IST

ETV Bharat / bharat

സൈനിക ദിനം : യുദ്ധസ്‌മാരകത്തിൽ ആദരമർപ്പിച്ച് സായുധസേനാ മേധാവികൾ

കരസേന മേധാവി ജനറൽ എംഎം നരവനെ, എയർഫോഴ്‌സ് ചീഫ് എയർ ചീഫ് മാർഷൽ വി.ആർ ചൗധരി, നേവി ചീഫ് അഡ്‌മിറൽ ആർ.ഹരികുമാർ എന്നിവർ യുദ്ധസ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തി

India celebrates Army day  Armed Forces chiefs pay tribute at National War Memorial  Air Force Chief Air Chief Marshal VR Chaudhari  India celebrates 74th Army Day today  Army Day 2022 Parade  സൈനിക ദിനം  ദേശീയ യുദ്ധസ്‌മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സായുധസേന മേധാവികൾ  കരസേന ദിനം
സൈനിക ദിനത്തിൽ ദേശീയ യുദ്ധസ്‌മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സായുധസേന മേധാവികൾ

ന്യൂഡൽഹി :74-ാംസൈനിക ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകത്തിൽ ആദരം അർപ്പിച്ച് സായുധസേനാ മേധാവികൾ. കരസേന മേധാവി ജനറൽ എംഎം നരവനെ, എയർഫോഴ്‌സ് ചീഫ് എയർ ചീഫ് മാർഷൽ വി.ആർ ചൗധരി, നേവി ചീഫ് അഡ്‌മിറൽ ആർ.ഹരികുമാർ എന്നിവർ യുദ്ധസ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തുകയും പുഷ്‌പചക്രം സമർപ്പിക്കുകയും ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്‌ട്രപതി രാംനാഥ് കോവിന്ദും സൈനിക ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നു. രാജ്യത്തെ സമാധാന പരിപാലന ദൗത്യങ്ങളിൽ സൈന്യത്തിന്‍റെ മികച്ച സംഭാവനയിൽ ഇന്ത്യ അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.യുദ്ധമേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നവരും പ്രകൃതി ദുരന്തങ്ങൾ ഉൾപ്പടെയുള്ള മാനുഷിക പ്രതിസന്ധിയുടെ സമയത്ത് രാജ്യത്തെ പൗരന്മാരെ സഹായിക്കുന്നവരുമാണ് ഇന്ത്യൻ സൈനികരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ട്രെയ്‌നിയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; തിരുവനന്തപുരം വിമാനത്താവളം ചീഫ് ഓപ്പറേറ്റര്‍ക്കെതിരെ കേസ്

സൈനിക ദിനത്തിൽ കരസേനാംഗങ്ങൾക്കും വിമുക്തഭടന്മാർക്കും ആശംസകൾ നേർന്ന രാഷ്‌ട്രപതി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സൈന്യം നിർണായകമാണെന്നും സേവനത്തിന് രാജ്യം നന്ദിയുള്ളവരാണെന്നും ട്വീറ്റ് ചെയ്‌തു.

കരസേനയുടെ ആദ്യ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫ് ആയ ഫീൽഡ് മാർഷൽ കോദണ്ഡേര എം കരിയപ്പയോടുള്ള ബഹുമാനാർഥമാണ് എല്ലാ വർഷവും ജനുവരി 15ന് സൈനിക ദിനം ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ സർ ഫ്രാൻസിസ് ബുച്ചറിൽ നിന്ന് 1949 ജനുവരി 15നാണ് കോദണ്ഡേര എം കരിയപ്പ സ്ഥാനം ഏറ്റെടുക്കുന്നത്.

ABOUT THE AUTHOR

...view details