കേരളം

kerala

ETV Bharat / bharat

സംഗീത പരിപാടിക്കിടെ ആരാധകൻ കൈപിടിച്ച് വലിച്ചു; ഗായകൻ അരിജിത് സിങിന്‍റെ കൈക്ക് പരിക്ക്

ഛത്രപതി സംഭാജിനഗറിൽ ഇന്നലെ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ അരിജിത് സിങ്ങിനെ ആരാധകൻ കൈപിടിച്ച് വലിക്കുന്ന വീഡിയോ വൈറലാകുന്നു

By

Published : May 8, 2023, 7:56 PM IST

Arijit Singh suffers injury  Arijit Singh  Arijit Singh latest news  Arijit Singh pulled by fan  Chhatrapati Sambhajinagar concert  അരിജിത് സിങ്  അരിജിത് സിങ്ങിനെ ആരാധകൻ  അരിജിത് സിങിന്‍റെ കൈക്ക് പരിക്ക്  അരിജിത് സിങിന് പരിക്ക്
അരിജിത് സിങിന്‍റെ കൈക്ക് പരിക്ക്

മുംബൈ: ബോളിവുഡ് ഗായകൻ അരിജിത് സിങിന് പരിക്ക്. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന സംഗീതപരിപാടിക്കിടയിൽ ആരാധകൻ അദ്ദേഹത്തെ കൈ പിടിച്ച് വലിച്ചപ്പോഴാണ് പരിക്കേറ്റത്. ഇന്നലെയാണ് സംഭവം.

സംഗീത പരിപാടിക്കിടയിൽ നിന്നുള്ള ഗായകന്‍റെ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതിൽ താരത്തിന്‍റെ കയ്യിൽ പിടിക്കാൻ ആരാധകൻ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് ശേഷം ആരാധകന്‍റെ അടുത്തേക്ക് ചെന്ന അരിജിത് അയാളോട് ഒട്ടും ദേഷ്യപ്പെടാതെ ഉപദേശിക്കുകയാണ് ചെയ്‌തത്.

'നിങ്ങൾ എന്‍റെ പരിപാടി ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയില്ല. നിങ്ങൾ എന്നെ പിടിച്ച് വലിക്കുകയാണ്. അതിനാൽ ഇപ്പോൾ എന്‍റെ കൈകൾ വിറക്കുന്നു. ഞാൻ ഇവിടെ നിന്ന് പോകണോ?' - അരിജിത് ആരാധകനോട് ചോദിച്ചു.

ബോളിവുഡിൽ നിരവധി ഗാനങ്ങൾ സമ്മാനിച്ച അരിജിത് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഗായകനാണ്. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡും നേടിയ ഗായകൻ കൂടിയാണ് അരിജിത്. ഇന്ത്യൻ സംഗീത ലോകത്തെ എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളായാണ് അദ്ദേഹം പരാമർശിക്കപ്പെടുന്നത്.

കൂടാതെ ഇന്ത്യയും കടന്ന് പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി ദക്ഷിണേഷ്യയിലുടനീളം ഒരു വലിയ ആരാധകവൃന്ദം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുള്ള ഗായകൻ കൂടിയാണ് അരിജിത് സിങ്.

ABOUT THE AUTHOR

...view details