കേരളം

kerala

ETV Bharat / bharat

രണ്ടെണ്ണം അടിച്ചു വന്നപ്പോൾ വീട്ടില്‍ പോകാൻ ബസില്ല; ആന്ധ്രയില്‍ രാത്രി നിർത്തിയിട്ട ബസ് രാവിലെ കാണാതായ കഥ ഇങ്ങനെ - എപിആര്‍ടിസിയുടെ ബസ് മോഷണം

വങ്കാര പൊലീസ് സ്റ്റേഷനു മുമ്പില്‍ നിര്‍ത്തിയിട്ട എപിആര്‍ടിസിയുടെ ബസാണ് മോഷണം പോയത്. മദ്യപിച്ചെത്തിയ ഗോകർണപള്ളി സ്വദേശി ചൗധരി സുരേഷ് വീട്ടില്‍ പോകാനായി വാഹനം മോഷ്ടിച്ചതെന്ന് പൊലീസ്.

APRTC bus stolen to go home one Arrested  വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല  ആന്ധ്ര പ്രദേശ് ആര്‍ടിസിയുടെ ബസ് മോഷ്ടിച്ചു  എപിആര്‍ടിസിയുടെ ബസ് മോഷണം  APRTC bus theft one arrest
വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഒടുവില്‍ ആന്ധ്ര ആര്‍ടിസിയുടെ ബസെടുത്ത് വീട്ടില്‍ പോയി, പ്രതി അറസ്റ്റില്‍

By

Published : Aug 10, 2022, 4:53 PM IST

ആന്ധ്രാപ്രദേശ്:മദ്യപിച്ച് കഴിഞ്ഞപ്പോള്‍ നേരം വൈകി, കുറേ നേരം ബസ് കാത്ത് നിന്നിട്ടും നിരാശ ഫലം, ഒടുവില്‍ ട്രാൻസ്‌പോർട്ട് ബസെടുത്ത് വീട്ടില്‍ പോയി. നേരം വെളുത്തപ്പോള്‍ പൊലീസ് പൊക്കി... ആന്ധ്രപ്രദേശി വങ്കരയിലെ ബസ് മോഷണ കഥ ഇങ്ങനെ...

വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഒടുവില്‍ ആന്ധ്ര ആര്‍ടിസിയുടെ ബസെടുത്ത് വീട്ടില്‍ പോയി, പ്രതി അറസ്റ്റില്‍

ആന്ധ്രപ്രദേശ് ആര്‍ടിസി ഡ്രൈവറായ പി ബുജ്ജി തിങ്കളാഴ്ച സര്‍വീസ് കഴിഞ്ഞ ശേഷം പതിവ് പോലെ ബസ് വങ്കര പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോയി. ബസ് നിര്‍ത്തിയത് പൊലീസ് സ്റ്റേഷന് മുന്നിലായതിനാല്‍ സുരക്ഷ ഡബിളെന്ന് ബുജ്ജി ഉറപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കായി സര്‍വീസ് നടത്തുന്നതിന് നിയോഗിച്ച ബസായിരുന്നു ഇത്. രാവിലെ നാല് മണിയോടെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ ബുജ്ജി ബസ് നിര്‍ത്തിയ സ്ഥലത്തെത്തിയെങ്കിലും ആട് കിടന്നിടത്ത് പൂട പോലുമില്ല. ഇതോടെ സഹപ്രവര്‍ത്തകര ഇദ്ദേഹം വിളിച്ച് കാര്യം അറിയിച്ചു. എല്ലാവരും ചേര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. ഒടുവില്‍ ബസ് നിര്‍ത്തിയിരുന്ന വങ്കര പൊലീസ് സ്റ്റേഷനില്‍ തന്നെ കയറി പരാതി നല്‍കി.

ദിലോപേട്ടയില്‍ ബസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍: അതിനിടെ പലഗൊണ്ട ഡിപ്പൊ മാനേജര്‍ അടക്കമുള്ള ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനില്‍ എത്തി. ഇതിനിടെ റെഗിഡി ആംഡലവലസ മണ്ഡല്‍ പ്രദേശത്തെ മസല ദിലോപേട്ട എന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ ബസ് കണ്ടെത്തിയതായി വിവരം ലഭിച്ചു.

പൊലീസ് സ്ഥലത്തെത്തി ബസിലെ വിരലടയാളം അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷം വാഹനം തിരികെ വങ്കര സ്റ്റേഷനിലേക്ക് മാറ്റി. സംശയം തോന്നിയ ചിലരെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതോടെയാണ് സത്യം പുറത്ത് വന്നത്. ഗോകർണപള്ളിയിലെ ചൗധരി സുരേഷ് സുരേഷാണ് ബസ് മോഷ്ടിച്ചത്.

തിങ്കളാഴ്ച രാത്രിയോടെ മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ വീട്ടില്‍ പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ബസ് വന്നില്ല. ഇതിനിടെയാണ് ആര്‍ടിസിയുടെ ബസ് റോഡരികില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതോടെ ഈ ബസുമെടുത്ത് ഇയാള്‍ വീട്ടിലേക്ക് പോകുകയായിരുന്നു. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Also Read: ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചയാള്‍ പിടിയില്‍

ABOUT THE AUTHOR

...view details