ന്യൂഡൽഹി:രാജ്യം കൊവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോൾ കേന്ദ്രം അന്താരാഷ്ട്ര വാക്സിനുകളായ ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ. വാക്സിനുകൾക്ക് അംഗീകാരം നൽകി ഇന്ത്യയെ കൊവിഡ് മുക്തമാക്കണമെന്ന് എഎപി എംഎൽഎ അതിഷി പറഞ്ഞു. 18നും 44 വയസ് പ്രായമുള്ളവർക്ക് വാക്സിനേഷന്‍ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് 45 പ്ലസ് വിഭാഗത്തിലുള്ള വാക്സിന്‍ ഡോസുകൾ ഉപയോഗിക്കാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രം അന്താരാഷ്ട്ര വാകിനുകൾക്ക് അംഗീകാരം നൽകണമെന്ന് ഡൽഹി സർക്കാർ - മൊഡേണ
അന്താരാഷ്ട്ര വാകിനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയ്ക്ക് അംഗീകാരം നൽകണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.
Also read: 'ജാഗ്രത വേണം'; കൊവിഡ് മൂന്നാം തരംഗം നേരിടാൻ കേന്ദ്രസര്‍ക്കാര്‍
45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ നിരക്ക് കുറയുകയാണെന്ന് അതിഷി പറഞ്ഞു. 45 പ്ലസ് വിഭാഗത്തിലെ വാക്സിനേഷൻ നിരക്ക് 50 ശതമാനം മാത്രമാണെന്നും ഇവർക്കായി ആവശ്യമായ സ്റ്റോക്കുകൾ തങ്ങളുടെ കൈവശമുണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു. ദേശീയ തലസ്ഥാനത്ത് തിങ്കളാഴ്ച മാത്രമായി 76,062 പേരാണ് വാക്സിന്‍ ഡോസുകൾ സ്വീകരിച്ചത്. ഇതിൽ 45 പ്ലസ് വിഭാഗത്തിനായി ഏകദേശം 8.5 ലക്ഷം ഡോസ് നിലവിലുണ്ട്. എന്നാൽ 18 വയസ്സിന് മുകളിലുള്ളവർക്ക് കേവലം 2,14,000 ഡോസുകൾ മാത്രമാണുള്ളത്.