അമരാവതി: ആന്ധ്രാപ്രദേശ് ഗതാഗത മന്ത്രി പെർനി നാനിക്ക് നേരെ ആക്രമണം. ജന്മനാടായ മച്ചിലിപട്ടണത്തു വച്ച് യുവാവ് സിമൻ്റ് തേപ്പ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മച്ചിലിപട്ടണം സ്വദേശി ബി.നാഗേശ്വര റാവു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണ കാരണം വ്യക്തമല്ല.
ആന്ധ്രാപ്രദേശ് ഗതാഗത മന്ത്രി പെർനി നാനിക്ക് നേരെ ആക്രമണം - പൊലീസ് സൂപ്രണ്ട് രവീന്ദ്ര ബാബു
മന്ത്രിയുടെ ജന്മനാടായ മച്ചിലിപട്ടണത്തു വച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല
ആന്ധ്രാപ്രദേശ് ഗതാഗത മന്ത്രി പെർനി നാനിക്ക് നേരെ ആക്രമണം
താൻ സുരക്ഷിതനാണെന്നും എന്തിനാണ് ഇയാൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആറിയില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് രവീന്ദ്ര ബാബു പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.