കേരളം

kerala

ETV Bharat / bharat

മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ ; കീറിയെറിഞ്ഞ് കോണ്‍ഗ്രസ്

നിര്‍ബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ഉള്‍പ്പടെ കടുത്ത വ്യവസ്ഥകളാണ് മതപരിവര്‍ത്തന നിരോധന ബില്ലിലുള്ളത്

anti conversion bill tabled in karnataka assembly  congress protest over anti conversion bill in karnataka  dk shivakumar tears anti conversion bill copy  മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭ  കര്‍ണാടക കോണ്‍ഗ്രസ് ബില്‍ കീറിയെറിഞ്ഞു  നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിച്ചു
മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് കോണ്‍ഗ്രസ്

By

Published : Dec 21, 2021, 6:12 PM IST

ബെംഗളൂരു: പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ കര്‍ണാടക നിയമസഭയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിച്ചു. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സഭ നടപടികളുടെ ഭാഗമായാണ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയതെന്ന് സ്‌പീക്കര്‍ അറിയിച്ചു. ബുധനാഴ്‌ച ബില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുമെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.

ബില്‍ സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡി.കെ ശിവകുമാര്‍ ബില്ലിന്‍റെ പകര്‍പ്പ് കീറിയെറിഞ്ഞു. ആവശ്യമായ ചര്‍ച്ചകളൊന്നും കൂടാതെ ബില്‍ അവതരിപ്പിച്ചതിന് പിന്നില്‍ ഗൂഢ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.

നിര്‍ബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ഉള്‍പ്പടെ കടുത്ത വ്യവസ്ഥകളുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്. ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ക്രൈസ്‌തവ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.

Also read: വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് സ്‌മൃതി ഇറാനി ; കീറിയെറിഞ്ഞ് പ്രതിപക്ഷം

'കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ, 2021' എന്ന് പേരിട്ടിരിക്കുന്ന ബില്‍ പ്രകാരം ദുർവ്യാഖ്യാനം, ബലപ്രയോഗം, വഞ്ചന, സ്വാധീനം, നിർബന്ധം, വിവാഹം എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നു. മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ.

പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, എസ്‌സി/എസ്‌ടി വിഭാഗത്തിലുള്ളവര്‍ എന്നിവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും ലഭിക്കും. 5 ലക്ഷം രൂപ വരെ നഷ്‌ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ബിൽ നിർദേശിക്കുന്നു. മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വ്യക്തികൾ രണ്ട് മാസം മുമ്പ് ഡെപ്യൂട്ടി കമ്മിഷണർക്ക് മുമ്പാകെ അപേക്ഷ നൽകണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details