ഛണ്ഡീഗഡ്: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് മറ്റൊരു സംഘം കൂടി ഡൽഹിയിലേക്ക് യാത്ര തിരിച്ചു. കിസാൻ മസ്‌ദൂർ സംഗർഷ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് അമൃത്‌സറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്.
കർഷക പ്രതിഷേധത്തിന് വീര്യം പകരാൻ പഞ്ചാബിൽ നിന്ന് മറ്റൊരു സംഘം കൂടി ഡൽഹിയിലേക്ക് - farmers protest in delhi
കിസാൻ മസ്‌ദൂർ സംഗർഷ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്.
കർഷക പ്രതിഷേധത്തിന് വീര്യം പകരാൻ പഞ്ചാബിൽ നിന്ന് മറ്റൊരു സംഘം കൂടി ഡൽഹിയിലേക്ക്
700 ഓളം ട്രാക്‌ടറുകളും മറ്റ് വാഹനങ്ങളുമായാണ് അവർ യാത്ര തിരിച്ചത്. ഇന്ന് പഞ്ചാബിലെ ശംഭു അതിർത്തി കടന്ന് രാത്രിയിൽ ഹരിയാനയിൽ താമസിച്ച ശേഷം നാളെ ഡൽഹി അതിർത്തിയിലേക്ക് നീങ്ങുമെന്നാണ് ഈ സംഘം അറിയിച്ചത്. കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രത്തിന്‍റെ നിർദേശങ്ങൾ നിരസിച്ച കർഷകർ മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നും ഇല്ലെങ്കിൽ റെയിൽവേ ട്രാക്കുകൾ തടഞ്ഞു കൊണ്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.