കേരളം

kerala

ETV Bharat / bharat

800 കോടി കടന്ന് ആനിമല്‍; രണ്‍ബീര്‍ കപൂര്‍ ചിത്രം കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് - ആനിമൽ ബോക്‌സ് ഓഫീസ് കലക്ഷന്‍

Animal box office collection: ആനിമൽ കലക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ച് നിര്‍മാതാക്കളായ ടി സീരീസ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം 500 കോടിക്ക് അരികില്‍ എത്തിയിരിക്കുകയാണ്.

animal box office collection  animal box office collection day 16  animal box office collection worldwide day 16  animal box office collection worldwide  animal box office collection india  ranbir kapoor  animal box office records  animal box office updates  800 കോടി കടന്ന് ആനിമല്‍  രണ്‍ബീര്‍ കപൂര്‍ ചിത്രം കലക്ഷന്‍ റിപ്പോര്‍ട്ട്  ആനിമല്‍  ആനിമല്‍ കലക്ഷന്‍ റിപ്പോര്‍ട്ട്  Animal enters 800 crore club  Animal box office collection  ആനിമൽ ബോക്‌സ് ഓഫീസ് കലക്ഷന്‍  ആനിമൽ കലക്ഷന്‍
Animal box office collection day 16

By ETV Bharat Kerala Team

Published : Dec 17, 2023, 7:35 PM IST

രൺബീർ കപൂറിന്‍റെ (Ranbir Kapoor) ഏറ്റവും പുതിയ റിലീസായ 'ആനിമൽ' ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു (Animal box office collection). ആഗോളതലത്തിൽ ഏറ്റവും കൂടുതല്‍ കലക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് 'ആനിമൽ'.

'ആനിമൽ' 16-ാം ദിനത്തിലേയ്‌ക്ക് കടക്കുമ്പോള്‍ ആഗോളതലത്തില്‍ 800 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ് (Animal enters 800 crore club). അതേസമയം ഇന്ത്യയില്‍ 500 കോടിക്കരിക്കില്‍ എത്തിയിരിക്കുകയാണ് 'ആനിമൽ' കലക്ഷന്‍. നിര്‍മാതാക്കളായ ടി സീരീസ് ആണ് 'ആനിമൽ' പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

'ആനിമൽ' പുതിയ പോസ്‌റ്ററിനൊപ്പമായിരുന്നു നിര്‍മാതാക്കളുടെ കലക്ഷന്‍ അപ്‌ഡേറ്റ്. 'അനിയന്ത്രിതമായ സിനിമാറ്റിക് ബ്രില്യന്‍സ് - 817.36 കോടി രൂപയാണ് 16-ാം ദിവസത്തെ ആഗോള ഗ്രോസ്.' -ഇപ്രകാരമാണ് ടീ സീരീസ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'ആനിമൽ' അതിന്‍റെ 16-ാം ദിവത്തില്‍ 13 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. 'ആനിമലി'ന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആകെ കലക്ഷന്‍ 498.14 കോടി രൂപയായി ഉയർന്നു. ഈ വാരാന്ത്യത്തിൽ തന്നെ ചിത്രം ഇന്ത്യയിൽ 500 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

Also Read:ആനിമല്‍ ഒറ്റ വാക്ക് - കള്‍ട്ട്; അഭിനന്ദന പോസ്‌റ്റിന് പിന്നാലെ വിവാദം; പോസ്‌റ്റ് പിന്‍വലിച്ച് തൃഷ

ആഗോളതലത്തില്‍ 800 കോടി കടന്ന 'ആനിമൽ', ഷാരൂഖ് ഖാന്‍റെ 'പഠാനും', 'ജവാനും' ശേഷം ഈ വർഷം ആഗോള ബോക്‌സ് ഓഫീസ് കലക്ഷനില്‍ 1000 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമായും 'ആനിമല്‍' മാറുമെന്നാണ് കണക്കുക്കൂട്ടല്‍. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ഡങ്കി' ഡിസംബർ 21നും പ്രഭാസിന്‍റെ 'സലാർ' ഡിസംബർ 22നും റിലീസ് ചെയ്യുന്നത് വരെ രണ്‍ബീര്‍ കപൂര്‍ ചിത്രം 'ആനിമല്‍' ബോക്‌സ്‌ ഓഫീസില്‍ ആധിപത്യം പുലര്‍ത്തും.

ബോളിവുഡും തെന്നിന്ത്യയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് 'ഡങ്കി'യും 'സലാറും'. 'ഡങ്കി', 'സലാർ' റിലീസോടെ 'ആനിമല്‍' കലക്ഷനില്‍ ഇടിവ് രേഖപ്പെടുത്താനാണ് സാധ്യത. നിലവിൽ 'ആനിമൽ' ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണ്. ഉടൻ തന്നെ ചിത്രം ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസിൽ 'പഠാനെ' മറികടക്കും.

രൺബീർ കപൂറിന്‍റെ കരിയറിലെ എക്കാലത്തെയും വലിയ ചിത്രം കൂടിയാണ് 'ആനിമൽ'. വിക്കി കൗശല്‍ നായകനായി എത്തിയ മേഘ്‌ന ഗുൽസാറിന്‍റെ ജീവചരിത്രമായ 'സാം ബഹാദൂറി'നൊപ്പം (Meghna Gulzar s biopic Sam Bahadur) ഡിസംബര്‍ 1നാണ് 'ആനിമല്‍' തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ വിക്കി കൗശല്‍ ചിത്രം 'സാം ബഹാദൂര്‍' കലക്ഷന്‍ രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന് ബോക്‌സ്‌ ഓഫീസില്‍ തടസമായില്ല.

എ റേറ്റിങ് ചിത്രം, ദൈർഘ്യമേറിയ റൺ ടൈം എന്നിവ ഉണ്ടായിരുന്നിട്ടും, 'ആനിമൽ' ഇന്ത്യയിലും ആഗോളതലത്തിലും മികച്ച കലക്ഷന്‍ നേടി. രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ രണ്‍ബീറിന്‍റെ നായികയായി എത്തിയത്. രണ്‍ബീറിന്‍റെ എതിരാളിയായി എത്തിയത് ബോബി ഡിയോളാണ്. അനിൽ കപൂർ, ത്രിപ്‌തി ദിമ്രി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Also Read:'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍

ABOUT THE AUTHOR

...view details