കേരളം

kerala

ETV Bharat / bharat

'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍ - വിക്കി കൗശലിന്‍റെ സാം ബഹാദൂര്‍

Animal arrived in theatres: രണ്‍ബീര്‍ കപൂറിന്‍റെ ആനിമല്‍ റിലീസ് ചെയ്‌തു. വിക്കി കൗശലിന്‍റെ സാം ബഹാദൂറിനൊപ്പമാണ് ആനിമല്‍ തിയേറ്ററുകളില്‍ എത്തിയത്..

Animal arrived in theatres  Ranbir Kapoor movie X reviews  Ranbir Kapoor movie  Ranbir Kapoor movie Animal  Animal X reviews  അനിമല്‍ വന്‍ ഹിറ്റ്  രൺബീർ ഗംഭീരം  അനിമല്‍ എക്‌സ് പ്രതികരണങ്ങള്‍  അനിമല്‍ തിയേറ്ററുകളില്‍  അനിമല്‍ റിലീസ്  വിക്കി കൗശലിന്‍റെ സാം ബഹാദൂര്‍ അനിമല്‍
Animal arrived in theatres

By ETV Bharat Kerala Team

Published : Dec 1, 2023, 3:03 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor), ബോബി ഡിയോള്‍ ചിത്രം 'ആനിമല്‍' (Animal) തിയേറ്ററുകളില്‍ എത്തി (Animal arrived in theatres). വിക്കി കൗശല്‍ നായകനായി എത്തിയ 'സാം ബഹാദൂറി'നൊപ്പമാണ് (Sam Bahadur) സന്ദീപ് റെഡ്ഡി വംഗയുടെ (Sandeep Reddy Vanga) 'ആനിമല്‍' റിലീസിനെത്തിയത്.

രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്‌മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ ബോക്സോഫിസിൽ മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. ധനികനായ വ്യവസായി ബൽബീർ സിങ്ങിന്‍റെ മകന്‍ അര്‍ജുന്‍ സിങ് ആയാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെടുന്നത്.

Also Read:Ranbir Kapoor Shares Preparations Made For Animal: അനിമല്‍ സിനിമയ്‌ക്കായി രണ്‍ബീര്‍ നടത്തിയ തയ്യാറെടുപ്പുകള്‍; മനസുതുറന്ന് താരം

അനിൽ കപൂർ ആണ് ബല്‍ബീര്‍ സിങ്ങിന്‍റെ വേഷം ചെയ്യുന്നത്. തന്‍റെ പിതാവിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ ഈ ലോകം തന്നെ ചുട്ടെരിക്കാനുള്ള മനസുമായി മുന്നോട്ടു പോകുന്ന കഥാപാത്രമാണ് അര്‍ജുന്‍ സിങ്ങിന്‍റേത്. രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ രൺബീറിന്‍റെ ഭാര്യയായി വേഷമിടുന്നത്. രണ്‍ബീറിന്‍റെ ശത്രുവായി ബോബി ഡിയോളും പ്രത്യക്ഷപ്പെടുന്നു.

റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ കൊണ്ട് നിറയുകയാണ്. പ്രമുഖ ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശും 'അനിമലിന്‍റെ' ആദ്യ പ്രതികരണം എക്‌സിലൂടെ (ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട്. 'ആനിമല്‍' വന്‍ ഹിറ്റാണ് എന്നാണ് തരണ്‍ ആദര്‍ശ് പറയുന്നത്.

'അസാമാന്യമായ കുറിപ്പോടു കൂടിയാണ് 'ആനിമല്‍' ആരംഭിക്കുന്നത്... നഗര കേന്ദ്രങ്ങൾ മുതൽ, മൾട്ടിപ്ലക്‌സുകൾ മുതൽ സിംഗിൾ സ്ക്രീനുകൾ വരെ, ടയർ- 1 മുതൽ ടയർ- 2, ടയർ- 3 കേന്ദ്രങ്ങൾ, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് തുടങ്ങി എല്ലായിടത്തും അനിമൽ മാനിയയാണ്... അനിമല്‍ രൺബീർ കപൂറിന്‍റെ ഏറ്റവും വലിയ ഓപ്പണർ ആകുമെന്ന് ഉറപ്പ്' -ഇപ്രകാരമാണ് തരണ്‍ ആദര്‍ശ് കുറിച്ചത്.

Also Read:Animal Teaser Out: ഗ്യാങ്‌സ്റ്റര്‍ ആയി രണ്‍ബീറിന്‍റെ വേഷപ്പകര്‍ച്ച; പിറന്നാള്‍ സമ്മാനമായി അനിമല്‍ ടീസര്‍

'വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്.. രൺബീർ ഗംഭീരമാക്കി' -ഒരു ആരാധകന്‍ കുറിച്ചു. 'ബ്ലഡി ഹെൽ - 500 കിലോഗ്രാം ഭാരമുള്ള മെഷീൻ ഗൺ രംഗം വിസ്‌മയകരമാണ്' -ഇപ്രകാരമായിരുന്നു മറ്റൊരു കമന്‍റ്. 'ആനിമല്‍' സോഷ്യൽ മീഡിയയിൽ പോസിറ്റീവ് കമന്‍റുകള്‍ കൊണ്ട് നിറഞ്ഞെങ്കിലും സിനിമയുടെ ദൈർഘ്യം അൽപ്പം ആശങ്കാജനകമാണെന്നും ചിലർ കുറിച്ചു.

സിനിമയുടെ ദൈര്‍ഘ്യത്തെ കുറിച്ച് റിലീസിന് മുന്നോടിയായി രണ്‍ബീര്‍ കപൂര്‍ പ്രതികരിച്ചിരുന്നു. 'അനിമലിന് മൂന്ന് മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുണ്ട്. ഞങ്ങൾ ഇത്രയും ദൈർഘ്യമുള്ള ഒരു ചിത്രം റിലീസ് ചെയ്യുന്നത് അഹങ്കാരത്തോടെയല്ല. പക്ഷേ കഥ പ്രേക്ഷകരിലേക്ക് എത്താൻ ഇത്രയും സമയം ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മൂന്ന് മണിക്കൂറും 49 മിനിറ്റും ദൈർഘ്യമുള്ള ആനിമലിന്‍റെ ഒരു പതിപ്പ് ഞങ്ങൾ കണ്ടു. ആ പതിപ്പ് പോലും രസകരമായിരുന്നു.' -രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

Also Read:Ranbir Kapoor Confirms Break From Films : സിനിമയില്‍ നിന്നും ഇടവേള പ്രഖ്യാപിച്ച് രണ്‍ബീര്‍; പ്രഖ്യാപനം പുതിയ പ്രോജക്‌ട് വിശേഷങ്ങള്‍ പങ്കുവച്ച ശേഷം

ABOUT THE AUTHOR

...view details