ന്യൂഡല്‍ഹി :ലെഫ്റ്റനന്‍റ് ജനറൽ അനിൽ ചൗഹാനെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചു. 2021 ഡിസംബര്‍ എട്ടിന് ഊട്ടി കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടിരുന്നു. ശേഷം, ഈ പദവിയിലേക്ക് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് നിയമനം നടത്തുന്നത്.
അനിൽ ചൗഹാന്‍ പുതിയ സംയുക്ത സൈനിക മേധാവി
കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിൻ റാവത്ത് കൊല്ലപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അനിൽ ചൗഹാന്‍റെ നിയമനം
ഇതുസംബന്ധിച്ച വിവരം പ്രതിരോധ മന്ത്രാലയം ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 28) വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഏകദേശം 40 വർഷം നീണ്ടുനിന്ന സേവനത്തില്‍ നിരവധി ചുമതലകളാണ് അനില്‍ ചൗഹാന്‍ കൈകാര്യം ചെയ്‌തത്. കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അദ്ദേഹം 2021ലാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്.
കരസേനയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡിജിഎംഒ, ജമ്മു കശ്‌മീര്‍ വടക്കുകിഴക്കൻ മേഖലയില്‍ കലാപ വിരുദ്ധ പ്രവർത്തനങ്ങളില്‍ നേതൃത്വം എന്നിങ്ങനെ വലിയ അനുഭവ സമ്പത്തുണ്ട് ചൗഹാന്.