ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 316 കൊവിഡ് ബാധിതര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രപ്രദേശില്‍ 316 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,72,288 ആയി
അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രപ്രദേശില്‍ 316 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,72,288 ആയി. കൃഷ്ണ ജില്ലയിൽ രണ്ട് മരണങ്ങളും അനന്തപുർ, കടപ്പ, വിശാഖപട്ടണം എന്നീ ജില്ലകളിൽ ഓരോ മരണങ്ങളും ഉള്‍പ്പെടെ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 7,038 ആയി ഉയര്‍ന്നു. 595 പേര് കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗമുക്തര്‍ 8,59,624 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,981 പുതിയ കോവിഡ് -19 കേസുകളും 391 മരണങ്ങളും ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.