നെല്ലൂർ: ഒരു അപ്പാര്‍ട്ട്മെന്‍റിലെ ദമ്പതികള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ മറ്റ് താമസക്കാര്‍ അവരെ റൂമില്‍ അടച്ചിട്ടു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. പത്ത് ദിവസം മുന്‍പാണ് ദമ്പതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവര്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ നില്‍ക്കുകയും അവരുടെ ബന്ധുക്കള്‍ അവര്‍ക്ക് ആവശ്യമായ സാധനങ്ങളും മരുന്നുകളും എത്തിച്ച് നല്‍കുകയും ചെയ്തു.
ആന്ധ്രാപ്രദേശില്‍ കൊവിഡ് ബാധിതരായ ദമ്പതികളെ അയല്‍ക്കാര്‍ റൂമില്‍ പൂട്ടിയിട്ടു
പൊലീസ് ഇടപെട്ട് റൂം തുറന്ന് കൊടുത്തു.
ആന്ധ്രാപ്രദേശില്‍ കൊവിഡ് ബാധിതരായ ദമ്പതികളെ അയല്‍ക്കാര്‍ റൂമില്‍ പൂട്ടിയിട്ടു
എന്നാല്‍ തിങ്കളാഴ്ചയോടെ മരുന്നുകളും ഭക്ഷണസാധനങ്ങളും തീര്‍ന്നു. ബന്ധുക്കളെ സഹായത്തിനായി ലഭിച്ചതുമില്ല. തുടര്‍ന്ന് ഭർത്താവ് തന്നെ ഫാർമസിയിൽ പോയി ആവശ്യമായ എല്ലാ മരുന്നുകളും മറ്റ് സാധനങ്ങളും വാങ്ങുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ പരിഭ്രാന്തരായ അപ്പാര്‍ട്ട്മെന്‍റിലെ മറ്റ് താമസക്കാര്‍ ദമ്പതികളെ റൂമില്‍ പൂട്ടിയിടുകയായിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് റൂം തുറന്ന് കൊടുത്തു.