ചിറ്റൂര്‍ (ആന്ധ്രാപ്രദേശ്): പേപ്പര്‍ പ്ലേറ്റ് നിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നുപേര്‍ വെന്തു മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ രംഗചാരി സ്‌ട്രീറ്റിലാണ് സംഭവം. നിര്‍മാണശാലയുടെ ഉടമ ഭാസ്‌കർ (65), മകൻ ഡൽഹി ബാബു (35), ബാലാജി (25) എന്നിവരാണ് മരിച്ചത്.
പേപ്പര്‍ പ്ലേറ്റ് നിര്‍മാണശാലയില്‍ തീപ്പിടിത്തം; ഉടമയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു - മൂന്നുപേര്‍ വെന്തു മരിച്ചു
ആന്ധ്രയിലെ ചിറ്റൂരില്‍ പേപ്പര്‍ പ്ലേറ്റ് നിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ഉടമയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ വെന്തു മരിച്ചു. മകന്‍റെ മരണം ജന്മദിനത്തില്‍.
പേപ്പര്‍ പ്ലേറ്റ് നിര്‍മാണശാലയില്‍ തീപ്പിടിത്തം; ഉടമയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന രണ്ട് ഫയര്‍ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ജന്മദിനത്തിലാണ് ഡൽഹി ബാബുവിന്‍റെ ദാരുണ മരണം. ഇയാള്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്‌ത് വരികയായിരുന്നു.