ആന്ധ്രാപ്രദേശിൽ 338 പേർക്ക് കൂടി കൊവിഡ് - അമരാവതി വാർത്തകൾ
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,82,286 ആയി.
ആന്ധ്രാപ്രദേശിൽ 338 പേർക്ക് കൂടി കൊവിഡ്
അമരാവതി: ആന്ധ്രയില്‍ 338 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,82,286 ആയി. 24 മണിക്കൂറിൽ നാല് കൊവിഡ് മരണമാണ് ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്. ആകെ മരണം 7,108 ആയി. 328 പേർ രോഗമുക്തി നേടി. 3,262 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 8,71,916 ആയി.