അമരാവതി: ഓക്സിജന്‍ ലഭ്യത ഇല്ലാതായ സാഹചര്യത്തില്‍ സര്‍ക്കാറിന് ഓക്സിജന്‍ നല്‍കി സഹായിച്ച വ്യവസായികള്‍ക്ക് നന്ദി അറിയിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നവീൻ ജിൻഡാൽ, സജ്ജൻ ജിൻഡാൽ, ടാറ്റാ സ്റ്റീൽ, മുകേഷ് അംബാനി എന്നിവര്‍ക്കാണ് നന്ദി അറിയിച്ചത്.
ഓക്സിജന്‍ വിതരണം ചെയ്തവർക്ക് നന്ദി അറിയിച്ച് ആന്ധ്ര മുഖ്യമന്ത്രി - ആന്ധ്ര മുഖ്യമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രപ്രദേശില്‍ 12,994 കൊവിഡ് കേസുകളും 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് പ്രതിസന്ധിയില്‍ ഓക്സിജന്‍ വിതരണം ചെയ്ത വ്യവസായികള്‍ക്ക് നന്ദി അറിയിച്ച് ആന്ധ്ര മുഖ്യമന്ത്രി
Read Also……ഓക്‌സിജൻ ഉൽപാദന ശേഷി വര്‍ധിപ്പിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്
ഈ ദുഷ്‌കരമായ സമയങ്ങളിൽ ആന്ധ്രയെ പിന്തുണയ്‌ക്കാനുള്ള പ്രതിജ്ഞാബദ്ധതയ്‌ക്ക് ഹൃദയംഗമമായ നന്ദിയാണ് അറിയിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇവരുടെ സഹായം നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രപ്രദേശില്‍ 12,994 കൊവിഡ് കേസുകളും 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.