കേരളം

kerala

ETV Bharat / bharat

ഷിന്‍ഡേയ്‌ക്കും ബിജെപിക്കും പ്രഹരം, കിഴക്കന്‍ അന്ധേരി നിലനിര്‍ത്തി ഉദ്ധവ് വിഭാഗം; 12,776 വോട്ടുമായി നോട്ട രണ്ടാമത്

66,247 വോട്ട് നേടിയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ഥി റുതുജ ലത്‌കെ കിഴക്കന്‍ അന്ധേരി നിയമസഭ സീറ്റ് നിലനിര്‍ത്തിയത്

Andheri East bypoll result  bypoll result uddhavs sena faction wins  ഉദ്ധവ് വിഭാഗം  കിഴക്കന്‍ അന്ധേരി നിലനിര്‍ത്തി ഉദ്ധവ് വിഭാഗം  കിഴക്കന്‍ അന്ധേരി  റുതുജ ലത്‌കെ കിഴക്കന്‍ അന്ധേരി  കിഴക്കന്‍ അന്ധേരിയില്‍ ഉദ്ധവ് വിഭാഗത്തിന് നേട്ടം
കിഴക്കന്‍ അന്ധേരി നിലനിര്‍ത്തി ഉദ്ധവ് വിഭാഗം; രണ്ടാം സ്ഥാനത്ത് 12,776 വോട്ടുനേടി നോട്ട, അമ്പരപ്പ്

By

Published : Nov 6, 2022, 4:01 PM IST

മുംബൈ:മഹാരാഷ്‌ട്ര സംസ്ഥാന ഭരണം അട്ടിമറിച്ച ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിനും ബിജെപിക്കും കനത്ത തിരിച്ചടിയായി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ഉദ്ധവ് വിഭാഗത്തിന്‍റെ മിന്നുംവിജയം. കിഴക്കന്‍ അന്ധേരി നിയമസഭ സീറ്റില്‍ 66,247 വോട്ടുനേടി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ഥി റുതുജ ലത്‌കെ (Rutuja Latke) വിജയിച്ചു. 12,776 വോട്ടുനേടി നോട്ട (NOTA) രണ്ടാം സ്ഥാനം പിടിച്ചു.

നോട്ടയുടെ നേട്ടം മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ക്യാമ്പുകളില്‍ അമ്പരപ്പുണ്ടാക്കി. ആറ് സ്ഥാനാര്‍ഥികളാണ് റുതുജയ്‌ക്കെതിരായി മത്സരത്തിനുണ്ടായിരുന്നത്. ഇതുവരെ 10 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതായാണ് വിവരം. ശിവസേന നേതാവും കിഴക്കന്‍ അന്ധേരി നിയമസഭ എംഎല്‍എയുമായിരുന്ന രമേശ് ലത്‌കെ മരിച്ചതിനെ തുടര്‍ന്നാണ് ഭാര്യ റുതുജ ലത്‌കെ ഇതേ മണ്ഡലത്തിലേക്ക് മത്സരിച്ചത്.

ABOUT THE AUTHOR

...view details