ഹൈദരാബാദ്:അലിഗഡ് മുസ്ലീം സർവകലാശാലക്ക് (എഎംയു) പിഴ ഉൾപ്പെടെ 14 കോടി രൂപയുടെ നികുതി അടക്കാൻ ആദായ നികുതി വകുപ്പിൻ്റെ നോട്ടിസ്. 2005 മുതൽ സർവകലാശാല അധികൃതർ നികുതി അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വസ്‌തു നികുതിയിനത്തിലാണ് സര്‍വകലാശാല വീഴ്ച വരുത്തിയത്.
അലിഗഡ് സര്‍വകലാശാല പിഴ ഉള്‍പ്പടെ 14 കോടി രൂപ നികുതി അടയ്ക്കണം - അലിഗഡ് മുസ്ലീം സർവകലാശാല
2005 മുതൽ സർവകലാശാല അധികൃതർ നികുതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വസ്‌തു നികുതിയായാണ് ആധായ നികുതി വകുപ്പ് 14 കോടി രൂപ പിഴ ചുമത്തിയത്.
എഎംയുവിലെ ലൈബ്രറി, ക്ലാസ് റൂം, ലാബ് എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പിഴ തുക ചുമത്തിയത്. എന്നാൽ ലൈബ്രറി, ക്ലാസ് മുറികൾ, ലാബുകൾ എന്നിവ വസ്‌തു നികുതിയുടെ പരിധിയിൽ വരില്ലെന്നും അതിനാലാണ് നികുതി അടക്കാത്തതെന്നുമാണ് സർവകലാശാല അധികൃതർ നൽകുന്ന വിശദീകരണം.
നികുതി കുടിശിക വരുത്തുന്നതിൽ എഎംയുവിൻ്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. സംഭവത്തിൽ സർവകലാശാല അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2005 മുതൽ ശേഷിക്കുന്ന നികുതി തീർപ്പാക്കിയിട്ടുണ്ടെന്ന് അലിഗഡ് ചീഫ് ടാക്സേഷൻ ഓഫിസർ വിനയ് കുമാർ റായ് അറിയിച്ചു.