ഹൈദരാബാദ്: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്ക്. 'പ്രൊജക്‌ട് കെ'യുടെ ഷൂട്ടിംഗിനിടെയാണ് ബച്ചന് വാരിയെല്ലിന് പരിക്കേറ്റത്. ആക്ഷന്‍ രംഗം എടുക്കുന്നതിനിടെ വാരിയെല്ലിന് പൊട്ടലുണ്ടായെന്ന് അമിതാഭ് ബച്ചന്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
Amitabh Bachchan injured during Project K shooting: തന്‍റെ വാരിയിലെ തരുണാസ്ഥി പൊട്ടിയെന്നും ഇത് വളരെ വേദനാജനകമാണെന്നുമാണ് അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചത്. 'ഹൈദരാബാദില്‍ പ്രൊജക്‌ട് കെയുടെ ചിത്രീകരണത്തിനിടെ ഒരു ആക്ഷന്‍ ഷോട്ടിനിടെ എനിക്ക് പരിക്കേറ്റു. തരുണാസ്ഥിക്ക് പൊട്ടലുണ്ട്. വലത് വാരിയെല്ലില്‍ പേശീവലിവുമുണ്ട്. ഡോക്‌ടറെ കണ്‍സള്‍ട്ട് ചെയ്‌ത് സിടി സ്‌കാന്‍ ചെയ്‌തു.
Amitabh Bachchan shared his health update through his blog: ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ നിന്നും വീട്ടിലേയ്‌ക്ക് തിരിച്ചെത്തി വിശ്രമത്തിലാണ്. അതെ വേദനാജനകമാണ്. ചലിക്കാനും ശ്വസിക്കാനും. സാധാരണ നിലയിലേയ്‌ക്കെത്താന്‍ കുറച്ച് ആഴ്‌ചകള്‍ എടുക്കും. വേദനയ്‌ക്കടക്കം മരുന്നുകളുണ്ട്.
Bachchan s rib cartilage broke and muscle tear to the right rib cage: പൂര്‍ണമായും ഭേദമാകും വരെ, എല്ലാ പ്രൊജക്‌ടുകളും ഞാന്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. മുംബൈയിലെ വസതിയായ ജല്‍സയില്‍ വിശ്രമിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ മൊബൈലിനെയാണ് ആശ്രയിക്കുന്നത്.
Amitabh Bachchan rest at Jalsa: പക്ഷേ എപ്പോഴും കിടപ്പാണ്. ഇത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തില്‍ എനിക്ക് ആരാധകരെ ആരെയും കാണാന്‍ കഴിയില്ല. അതിനാല്‍ ആരും ജല്‍സയുടെ ഗേറ്റിന് മുന്നില്‍ വരരുത്. വരാന്‍ ഉദ്ദേശിക്കുന്നവരെ കഴിയുന്ന പോലെ പരമാവധി അറിയിക്കുക. എല്ലാം ശരിയാകും'- അമിതാഭ് ബച്ചന്‍ കുറിച്ചു.
Project K directed by Nag Ashwin: 'പ്രൊജക്‌ട് കെ'യില്‍ സുപ്രധാന വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ പ്രഭാസും ദീപിക പദുകോണുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
Project K posters and trailer: നേരത്തെ നിര്‍മാതാക്കള്‍ പ്രൊജക്‌ട് കെയുടെ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആരാധകരുടെ കൗതുകത്തെ തുടര്‍ന്ന് ഒന്നിന് പുറകെ ഓരോ പോസ്‌റ്ററുകള്‍ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു. മറ്റ് ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്‌തമായാണ് 'പ്രൊജക്‌ട് കെ'യുടെ ഫസ്‌റ്റ് ലുക്കുകളും ട്രെയിലറുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
Project K First look posters: പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍ എന്നിവരുടെ കഥാപാത്രങ്ങളുടെ പോസ്‌റ്ററുകളാണ് നിര്‍മാതാക്കള്‍ ഇതിനോടകം പുറത്തുവിട്ടത്. ചിത്രത്തെ കുറിച്ചുള്ള യാതൊരു വിശദാംശങ്ങളും നല്‍കാതെ, സ്വന്തം കഥ പറയുന്നതായിരുന്നു 'പ്രൊജക്‌ട് കെ'യുടെ പുറത്തിറങ്ങിയ ഓരോ പോസ്‌റ്ററുകളും.
Also Read:വളര്‍ത്തു നായയെ നഷ്‌ടപ്പെട്ടതില്‍ വിലപിച്ച് വികാര നിര്‍ഭര കുറിപ്പുമായി ബിഗ് ബി
സ്വര്‍ണ കവചത്തില്‍ പൊതിഞ്ഞ ഒരു കയ്യും ചുറ്റികയുമായിരുന്നു പ്രഭാസിന്‍റേതായി പുറത്തിറങ്ങിയ പോസ്‌റ്ററില്‍. 'വീരന്‍മാര്‍ ജനിക്കുന്നില്ല, അവര്‍ ഉയരുന്നു' എന്ന ടാഗ്‌ലൈനോടുകൂടിയാണ് പ്രഭാസിന്‍റെ പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. 'ഇതിഹാസങ്ങള്‍ അനശ്വരമാണ്' എന്ന ടാഗ് ലൈനോടുകൂടി മുഷ്‌ടി ചുരുട്ടിയതായിരുന്നു അമിതാഭ് ബച്ചന്‍റെ ഫസ്‌റ്റ്‌ലുക്ക്. 'ഇരുട്ടില്‍ ഒരു പ്രതീക്ഷ' എന്ന ടാഗ്‌ലൈനോടുകൂടി അസ്‌തമയ സൂര്യന് അഭിമുഖമായി നില്‍ക്കുന്നതായിരുന്നു ദീപികയുടെ പോസ്‌റ്റര്‍.
Project K theatre release: ഒരേസമയം ഹിന്ദിയിലും തെലുഗുവിലുമായാണ് ചിത്രം ഒരുക്കുന്നത്. 'പ്രൊജക്‌ട് കെ', ദീപികയുടെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്. 2024 ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദിശ പടാനിയും സുപ്രധാന വേഷത്തിലെത്തും.