കൊല്‍ക്കത്ത:ബംഗാളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനല്ല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് അമിത് ഷായാണെന്ന് മമതാ ബാനര്‍ജി. വ്യാഴാഴ്‌ചയാണ് ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. നന്ദിഗ്രാമില്‍ നിന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയത്. മമതാ ബാനര്‍ജിയുടെ വിശ്വസ്‌തനും ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി സുവേന്ദു അധികാരിയായിരുന്നു നന്ദിഗ്രാമില്‍ മമതയുടെ എതിരാളിയായി മത്സരിച്ചത്. സംസ്ഥാനത്ത് ബിജെപി ഞങ്ങളുടെ നിരവധി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം പല മേഖലയിലും ടിഎംസി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിയാനാണ് താന്‍ കാത്തിരിക്കുന്നതെന്നും ആരെയും വെറുതെ വിടില്ലെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനല്ല അമിത് ഷായാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്: മമതാ ബാനര്‍ജി - West Bengal Chief Minister Mamata Banerjee
വ്യാഴാഴ്‌ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നാണ് മമതാ ബാനര്‍ജി ജനവിധി തേടിയത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനല്ല അമിത് ഷാ ആണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഖേദത്തോടെ പറയുന്നുവെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ടിഎംസി അധികാരത്തിലെത്തിയാല്‍ നിരവധി വാഗ്‌ദാനങ്ങളും മമതാ ബാനര്‍ജി പങ്കുവെച്ചുണ്ട്. താന്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കന്യാശ്രീ, രൂപശ്രീ, സൗജന്യമായി റേഷന്‍ വിതരണം, സൈക്കിള്‍ വിതരണം, കര്‍ഷകര്‍ക്ക് സൗജന്യ ഭൂമി എന്നിവ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെക്കുറിച്ചും മമതാ ബാനര്‍ജി പ്രതികരിച്ചു. ബിജെപിക്ക് സ്വന്തമായി സ്ഥാനാര്‍ഥികളില്ലെന്നും സിപിഎമ്മില്‍ നിന്നും ടിഎംസിയില്‍ നിന്നും വിട്ടുപോയവരെയാണ് ബിജെപി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ടിഎംസി വളര്‍ത്തിയവരാണ് പിന്നീട് പണം ലാഭിക്കുന്നതിനായി വഞ്ചന കാണിച്ച് ടിഎംസി വിട്ടതെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് 80 ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെടുത്തിയത്. നന്ദിഗ്രാമില്‍ മാത്രം 87 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.