ന്യൂഡൽഹി:ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ സന്ദർശനം മാറ്റിവച്ചു. ഡൽഹിയിൽ കർഷകരുടെ പ്രതിഷേധത്തിനിടെയാണ് അമിത് ഷാ സന്ദർശനം മാറ്റിവച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയും രണ്ട് റാലികളെ അഭിസംബോധന ചെയ്യേണ്ട ആഭ്യന്തരമന്ത്രി സന്ദർശനം മാറ്റിവച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല.
അമിത് ഷാ പശ്ചിമ ബംഗാൾ സന്ദർശനം മാറ്റിവച്ചു - Amit Shah defers visit to Bengal
ആഭ്യന്തരമന്ത്രി സന്ദർശനം മാറ്റിവച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല.
അമിത് ഷാ പശ്ചിമ ബംഗാൾ സന്ദർശനം മാറ്റിവച്ചു
അതേസമയം അമിത് ഷായുടെ ബംഗാൾ സന്ദർശന വേളയിൽ സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമുള്ള കൂടുതൽ രാഷ്ട്രീയക്കാർ ബിജെപിയിൽ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അമിത് ഷായുടെ അവസാന ബംഗാൾ സന്ദർശന വേളയിൽ വിമതനായ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി ഡിസംബർ 19ന് ബിജെപിയിൽ ചേർന്നിരുന്നു.