ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ പശ്ചിമ ബംഗാൾ സന്ദർശിക്കും. ഏകദിന സന്ദർശനത്തിന് എത്തുന്ന അമിത് ഷാ ബിജെപിയുടെ പരിവർത്തൻ യാത്രയുടെ നാലാം ഘട്ടം ഫ്ലാഗ് ഓഫ് ചെയ്യും. കൂച്ച് ബെഹാറിൽ നിന്നാണ് യാത്രയുടെ നാലാം ഘട്ടം ആരംഭിക്കുന്നത്. മെത്തം അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന യാത്ര ബംഗാളിലെ 294 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകും.
അമിത് ഷാ നാളെ ബംഗാളിലെത്തും - amit shah
ഏകദിന സന്ദർശനത്തിന് എത്തുന്ന അമിത് ഷാ ബിജെപിയുടെ പരിവർത്തൻ യാത്രയുടെ നാലാം ഘട്ടം ഫ്ലാഗ് ഓഫ് ചെയ്യും.
അമിത് ഷാ നാളെ ബംഗാളിലെത്തും
സന്ദർശനത്തിന്‍റെ ഭാഗമായി ശ്രീ മദൻ മോഹൻ ക്ഷേത്രവും ഹരിചന്ദ് താക്കൂർ ക്ഷേത്രവും അമിത് ഷാ സന്ദർശിക്കും. ശേഷം ഷാ താക്കൂർബാരി മൈതാനത്ത് ബിജെപിയുടെ പൊതു റാലിയെ അഭിസംബോധന ചെയ്യും. വൈകിട്ട് സയൻസ് സിറ്റി സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ബിജെപിയുടെ സോഷ്യൽ മീഡിയ വോളന്‍റിയർമാരുടെ യോഗത്തിൽ പ്രസംഗിക്കും. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിലാണ് പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്.