ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്‌ചയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാർട്ടിയുടെ ഉന്നതർ ഇന്ത്യൻ ജനങ്ങളോട് അവർ ചെയ്‌തതിന് മാപ്പ് പറയണം എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ സുരക്ഷ നടപടി ക്രമങ്ങൾ ലംഘിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഷാ ട്വീറ്റുകളില്‍ പറഞ്ഞു.
'ഇന്ന് പഞ്ചാബിൽ കോൺഗ്രസ് ഉണ്ടാക്കിയ സംഭവങ്ങൾ ഈ പാർട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നതിന്‍റെ ട്രെയിലറാണ്. ജനങ്ങളുടെ ആവർത്തിച്ചുള്ള തിരസ്‌കരണങ്ങൾ അവരെ ഭ്രാന്തിന്‍റെ പാതയിലേക്ക് നയിച്ചു. കോൺഗ്രസിന്‍റെ ഉന്നതർ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം'അദ്ദേഹം പറഞ്ഞു.