കൊൽക്കത്ത: ഒരുകാലത്ത് ഇന്ത്യയെ നയിച്ചിരുന്ന പശ്ചിമ ബംഗാൾ ഇപ്പോൾ ഗുണ്ടാരാജിന്‍റെ പിടിയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ജാർഗ്രാമിൽ സംഘടിപ്പിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെലിക്കോപ്റ്ററിന് തകാരാറു സംഭവിച്ചതിനാൽ നേരിട്ട് എത്താൻ സാധിക്കാതിരുന്ന അമിത് ഷാ വെർച്വലയാണ് റാലിയെ അഭിസംബോധന ചെയ്‌തത്.
ഇന്ത്യയെ നയിച്ചിരുന്ന ബംഗാൾ ഗുണ്ടാരാജിന്‍റെ പിടിയിലാണെന്ന് അമിത് ഷാ - TMC
കഴിഞ്ഞ 10 വർഷം കൊണ്ട് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാനത്തെ തകർത്തു. അഴിമതി, രാഷ്‌ട്രീയ അക്രമങ്ങൾ, ധ്രൂവീകരണം തുടങ്ങി ഹിന്ദുക്കൾക്കും എസ്‌സി/എസ്ടിക്കാർക്കും തങ്ങളുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് കോടതികളെ സമീപിക്കേണ്ട സ്ഥിതി വന്നുവെന്നും അമിത് ഷാ പറഞ്ഞു
ഇന്ത്യയെ നയിച്ചിരുന്ന ബംഗാൾ ഇപ്പോൾ ഗുണ്ടാരാജിന്‍റെ പിടിയിലാണെന്ന് അമിത് ഷാ
കഴിഞ്ഞ 10 വർഷം കൊണ്ട് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാനത്തെ തകർത്തു. അഴിമതി, രാഷ്‌ട്രീയ അക്രമങ്ങൾ, ധ്രൂവീകരണം തുടങ്ങി ഹിന്ദുക്കൾക്കും എസ്‌സി/എസ്ടിക്കാർക്കും തങ്ങളുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് കോടതികളെ സമീപിക്കേണ്ട സ്ഥിതി വന്നു. പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ജാർഗ്രാമിൽ പണ്ഡിറ്റ് രഘുനാഥ് മുർമു ഗോത്ര സർവകലാശാല സ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.