പുതുച്ചേരി:രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ പുതുച്ചേരി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ലഫ്‌റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍റെ ഉത്തരവ് പ്രകാരമാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. തുടർച്ചയായി എംഎൽഎമാർ രാജി വച്ച് പോകുന്നതിനിടെയാണ് ഇന്ന് വോട്ടെടുപ്പിന് ഗവർണർ ഉത്തരവിട്ടത്. നേരത്തെ കോൺഗ്രസ് എംഎൽഎമാരായ എ. ജോൺ കുമാർ, ലക്ഷ്‌മി നാരായണൻ എന്നിവരും ഡിഎംകെ എംഎൽഎ കെ. വെങ്കിടേശനും നിയമസഭ അംഗത്വം രാജി വെച്ചിരുന്നു.
പുതുച്ചേരി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് - പുതുച്ചേരി രാഷ്‌ട്രീയ പ്രതിസന്ധി
നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പുതുച്ചേരിയിൽ സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്
പുതുച്ചേരി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്
നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പുതുച്ചേരിയിൽ സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി വി. നാരായണസ്വാമി കോൺഗ്രസ് ഡിഎംകെ എംഎൽഎമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.