കേരളം

kerala

ETV Bharat / bharat

എല്‍ജിബിടിക്യുഐഎ പ്ലസ് സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ആമസോണ്‍

ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ഫുൾഫിൽമെന്‍റ് സെന്‍ററുകളിൽ നിന്ന് അയയ്‌ക്കുന്ന ആമസോൺ ബോക്‌സുകളിൽ 11 നിറങ്ങളിലുള്ള കൊടിയുടെ രൂപത്തിലുള്ള സീല്‍ സ്റ്റിക്കറുകളാകും ഉപയോഗിക്കുക.

Amazon India dedicates month to LGBTQIA community  എല്‍ജിബിടിക്യുഐഎ പ്ലസ് സമൂഹത്തിന് ഐക്യദാര്‍ഢ്യുവുമായി ആമസോണ്‍  എല്‍ജിബിടിക്യുഐഎ പ്ലസ്
എല്‍ജിബിടിക്യുഐഎ പ്ലസ് സമൂഹത്തിന് ഐക്യദാര്‍ഢ്യുവുമായി ആമസോണ്‍

By

Published : Jun 10, 2022, 5:51 PM IST

ചണ്ഡീഗഢ്:സമൂഹത്തില്‍ ലിംഗ സമത്വത്തിന് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ ഇന്ത്യ. ഇതിന്‍റെ ഭാഗമായി ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് അയക്കുന്ന പാക്കേജുകള്‍ ബ്രൗണ്‍ ബോക്സിലിട്ട് പ്രത്യേകം സ്റ്റിക്കര്‍ ഒട്ടിച്ച് സീല്‍ ചെയ്താകും അയക്കുക. ജൂണ്‍ മാസം എല്‍ജിബിടിക്യുഐഎ പ്ലസ് കമ്യൂണിറ്റിയോടുള്ള തങ്ങളുടെ പ്രതിബദ്ധത കാണിക്കാന്‍ ഉള്ളതാണെന്നും കമ്പനി അറിയിച്ചു.

ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ഫുൾഫിൽമെന്‍റ് സെന്‍ററുകളിൽ നിന്ന് അയയ്‌ക്കുന്ന ആമസോൺ ബോക്‌സുകളിൽ 11 നിറങ്ങളിലുള്ള കൊടിയുടെ രൂപത്തിലുള്ള സീല്‍ സ്റ്റിക്കറുകളാകും ഉപയോഗിക്കുക. ഇത് ലിംഗ സമത്വത്തിന്‍റേയും എല്‍ജിബിടിക്യുഐഎ പ്ലസ് വിഭാഗത്തോടുള്ള സ്നേഹത്തിന്‍റെയും പ്രതീകമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

മാത്രമല്ല കമ്പനിയുടെ ജീവനക്കാരായ എല്‍ജിബിടിക്യുഐഎ പ്ലസ് ആളുകള്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സും ഒരുക്കും. ജീവനക്കാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ ഇതിലൂടെ നടത്താനാകും. മാത്രമല്ല ലൈംഗിക പ്രശ്നങ്ങള്‍ ആരോടും പറയാന്‍ കഴിയാത്ത എല്‍ജിബിടിക്യുഐഎ പ്ലസ് വിഭാഗക്കാര്‍ക്ക് കൗണ്‍സിലിങ് നടത്താന്‍ അവസരം നല്‍കുമെന്നും കമ്പനി പറഞ്ഞു.

ABOUT THE AUTHOR

...view details