കേരളം

kerala

ETV Bharat / bharat

നഗരത്തിൽ എയര്‍ ഫില്‍ട്ടര്‍ ടവര്‍ സ്ഥാപിച്ച് പൂര്‍വ്വ വിദ്യാർഥികൾ - നഗരവല്‍ക്കരണം

കാസനീന്ദ രസ അഥവാ മാലിന്യങ്ങളില്‍ നിന്നും സമ്പത്ത് എന്ന പദ്ധതിക്ക് കീഴിലാണ് ഇവർ എയര്‍ ഫില്‍ട്ടര്‍ എന്ന ആശയത്തിലേക്കെത്തിയത്. നഗരത്തിലെ ഇന്‍ഡി പമ്പ് സര്‍ക്കിളില്‍ ഓള്‍ഡ് ഹുബ്ലി പൊലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിനകത്താണ് എയര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചത്.

Alumni students of Hubli  air filter tower  എയര്‍ ഫില്‍ട്ടര്‍ ടവര്‍  പൂര്‍വ്വ വിദ്യാർഥികൾ  കര്‍ണ്ണാടക  ഹുബ്ലി  നഗരവല്‍ക്കരണം  Special Story
നഗരത്തിൽ എയര്‍ ഫില്‍ട്ടര്‍ ടവര്‍ സ്ഥാപിച്ച് പൂര്‍വ്വ വിദ്യാർഥികൾ

By

Published : Mar 2, 2021, 4:51 AM IST

ഹുബ്ലി/ കര്‍ണ്ണാടക:നഗരവല്‍ക്കരണം വ്യാപകമായതോടെ മലിനീകരണ പ്രശ്‌നങ്ങളും രാജ്യത്ത് വർധിച്ചു. ജീവജാലങ്ങളുടെ നിലനില്‍പിനെ തന്നെ ഇത് സാരമായി ബാധിക്കുന്നുണ്ട് . ഈ സാഹചര്യം മനസിലാക്കി മലിനീകരണം നിയന്ത്രിക്കാൻ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ഹൂബ്ലിയിലുള്ള ഒരു സംഘം പൂര്‍വ്വ വിദ്യാർഥികൾ.

നഗരത്തിലെ ജെയ്ന്‍ കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്‌നോളജിയുടെ സാങ്കേതിക പിന്തുണയോടെ സദ്ഗുരു ശ്രീ സിദ്ധാരൂഢ ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയാണ് എയര്‍ ഫില്‍ട്ടര്‍ ടവറുമായി രംഗത്ത് വന്നിരിക്കുന്നത്. ഹുബ്ലി-ദാര്‍വാഡ് നഗരത്തിലാണ് എയര്‍ ഫില്‍ട്ടർ ടവർ നിർമിച്ചിരിക്കുന്നത്. ഹുബ്ലി-ദാര്‍വാഡ് ഇരട്ട നഗരത്തിലെ ആദ്യ സംരംഭമാണിത്. കാസനീന്ദ രസ അഥവാ മാലിന്യങ്ങളില്‍ നിന്നും സമ്പത്ത് എന്ന പദ്ധതിക്ക് കീഴിലാണ് ഇവർ എയര്‍ ഫില്‍ട്ടര്‍ എന്ന ആശയത്തിലേക്കെത്തിയത്. നഗരത്തിലെ ഇന്‍ഡി പമ്പ് സര്‍ക്കിളില്‍ ഓള്‍ഡ് ഹുബ്ലി പൊലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിനകത്താണ് എയര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചത്.

നഗരത്തിൽ എയര്‍ ഫില്‍ട്ടര്‍ ടവര്‍ സ്ഥാപിച്ച് പൂര്‍വ്വ വിദ്യാർഥികൾ

ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഫിൽട്ടറാണ് ഹുബ്ലി-ദാര്‍വാഡിയിലെത്. കര്‍ണ്ണാടകയിലെ ആദ്യ എയര്‍ ഫില്‍ട്ടര്‍ ടവർ ഉള്ളതും ഹുബ്ലി-ദാര്‍വാഡ് ഇരട്ട നഗരത്തിലാണ്. 85000 രൂപ ചെലവിട്ടാണ് ജെയ്ന്‍ കോളജിലെ വിദ്യാർഥികൾ ഫിൽട്ടർ സ്ഥാപിച്ചത്. 50 മുതല്‍ 100 മീറ്റര്‍ വരെയുള്ള ചുറ്റളവില്‍ വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ഈ ഫില്‍ട്ടര്‍ പ്രദേശത്തെ വായു ശുദ്ധികരിക്കുന്നുണ്ട്.

നഗരത്തില്‍ കൂടുതല്‍ എയര്‍ ഫില്‍ട്ടര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് പൊതു ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പരിസ്ഥിതി ലഭ്യമാക്കുക എന്നതാണ് സദ്ഗുരു ശ്രീ സിദ്ധാരൂഢ ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാർഥി സംഘടനയുടെ ലക്ഷ്യം. നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ചുമരുകള്‍ പെയ്ന്റ് ചെയ്യുന്നതുള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇവർ പങ്കാളുകളായിട്ടുണ്ട്. നഗരത്തിലെ ഒമ്പത് സര്‍ക്കാര്‍ കന്നഡ സ്‌കൂളുകള്‍ പെയ്ന്റ് ചെയ്തു കൊണ്ട് ജനങ്ങളുടെ അഭിനന്ദനവും സംഘടന നേടിയിട്ടുണ്ട്.

സമൂഹത്തിന് മെച്ചപ്പെട്ട പരിസ്ഥിതി ഒരുക്കുന്നതിന് വേണ്ടിയാണ് പൂര്‍വ്വ വിദ്യാർഥി സംഘടനയിലെ വിദ്യാർഥികള്‍ കഠിനാധ്വാനം ചെയ്യുന്നത്. സ്വന്തം തിരക്കുകൾക്കിടയിലാണ് ഇവർ സാമൂഹ്യ സേവനത്തിന് സമയം കണ്ടെത്തുന്നത്.

ABOUT THE AUTHOR

...view details