മഥുര : കൃഷ്‌ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്‌ജിദ് കേസില്‍ സുപ്രധാന തീരുമാനവുമായി അലഹബാദ് ഹൈക്കോടതി. അവിടെ നിലനിന്നത് ക്ഷേത്രമാണോ എന്നറിയാൻ, ഈദ്ഗാ മസ്‌ജിദ് പരിശോധിക്കാൻ കമ്മീഷണറെ നിയമിക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി അംഗീകരിച്ചു (Survey at Shahi Idgah Mosque). കോടതിയുടെ മേൽനോട്ടത്തിലുള്ള അഭിഭാഷക കമ്മീഷണറാകും പരിശോധന നടത്തുക.
തങ്ങളുടെ ആവശ്യം കോടതി അംഗീകരിച്ചതായും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡിസംബർ 18 ന് തീരുമാനിക്കുമെന്നും, ആവശ്യമുന്നയിച്ച് ഹർജി നൽകിയ അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ പറഞ്ഞു. "അലഹബാദ് ഹൈക്കോടതി അഭിഭാഷക കമ്മീഷണറെക്കൊണ്ട് ഷാഹി ഈദ്ഗാ മസ്‌ജിദ് സർവേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഞങ്ങളുടെ അപേക്ഷ അംഗീകരിച്ചു.