സിങ്ഗ്രൗലി(മധ്യപ്രദേശ്) : ഇരുകൈകളും ഉപയോഗിച്ച് എഴുതുക എന്നത് അത്യപൂര്‍വം ആളുകളില്‍ കാണപ്പെടുന്ന വൈദഗ്ധ്യമാണ്. അത്തരത്തില്‍ എവരെയും അതിശയിപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ സിങ്ഗ്രൗലി ഗ്രാമത്തിലെ സ്‌പെഷ്യല്‍ സ്‌കൂളിലെ 100 വിദ്യാര്‍ഥികള്‍.
ഇവരുടെ ഇരു കൈകളും ചലിക്കുന്നത് ഒരു കംപ്യൂട്ടര്‍ കീബോര്‍ഡിനേക്കാള്‍ വേഗത്തിലാണ്. സാധാരണ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എഴുതുവാന്‍ അര മണിക്കൂറെടുക്കുമ്പോള്‍ ഇവര്‍ മിനിട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കുന്നു. മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, സ്‌പാനിഷ്, സംസ്‌കൃതം മുതലായ അഞ്ച് ഭാഷകളിലും വിദ്യാര്‍ഥികള്‍ മികവ് തെളിയിച്ചിട്ടുണ്ട്. നിരന്തരമായ പരീശീലനത്തിലൂടെ നേടിയെടുത്ത മികവിനെ ഇവര്‍ 'ഹാരിപ്പോട്ടര്‍ സ്‌കില്‍' എന്നാണ് വിളിക്കുന്നത്.
സ്‌കൂള്‍ സ്ഥാപിതമായത് ഇങ്ങനെ : 1999 ജൂലൈ എട്ടിന് വിരണ്‍ഗട് ശര്‍മ എന്ന വ്യക്തിയാണ് ബുദേലയിലെ സ്വകാര്യ സ്‌കൂള്‍ സ്ഥാപിച്ചത്. സ്‌കൂള്‍ സ്ഥാപിക്കുന്നതിന് ആഴ്‌ചകള്‍ക്ക് മുമ്പ് ഇയാള്‍ ജബര്‍പൂരില്‍ സൈനിക പരിശീലനം നേടുകയായിരുന്നു. ഈ അവസരത്തില്‍ രാജ്യത്തെ ആദ്യ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് ഇരുകൈകളും ഉപയോഗിച്ച് എഴുതുമായിരുന്നു എന്ന് അദ്ദേഹം വായിക്കാനിടയായി.
എങ്ങനെയാണ് ഒരു വ്യക്തിയ്‌ക്ക് ഇരു കൈകളും ഉപയോഗിച്ച് എഴുതുവാന്‍ സാധിക്കുന്നത് എന്ന ആശയം തന്നെ, നിരന്തരം അലട്ടിയിരുന്നുവെന്നും അത് കണ്ടെത്താന്‍ ഗവേഷണം നടത്തിയെന്നും അദ്ദേഹം പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുവാനായി സൈനിക പരിശീലനം ഉപേക്ഷിച്ചാണ് ഗവേഷണങ്ങള്‍ നടത്തിയത്. നിരന്തരമായ അന്വേഷണത്തിലൂടെ, മുന്‍ കാലങ്ങളില്‍ നളന്ദ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിദിനം ഇത്തരത്തില്‍ 32,000 വാക്കുകള്‍ എഴുതാന്‍ സാധിച്ചിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. ആദ്യം ഇത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും പിന്നീട് നിരവധി സ്ഥലങ്ങളില്‍ ഇതിനെ കുറിച്ച് പ്രതിപാദിച്ചിരുന്നുവെന്നും ഇതാണ് സ്‌കൂള്‍ തുടങ്ങാന്‍ പ്രേരണയായതെന്നും അദ്ദേഹം പറയുന്നു.
ഇരു കൈകളും ഉപയോഗിച്ച് 11 മണിക്കൂറില്‍ എഴുതുന്നത് 24,000 വാക്കുകള്‍, 5 ഭാഷകളില്‍ മികവ്; ശ്രദ്ധേയരായി സിങ്ഗ്രൗലി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധികമാരും അറിയപ്പെടാതിരുന്ന അപൂര്‍വ ചരിത്രം എല്ലാകാലത്തും ഓര്‍മിക്കപ്പെടണമെന്ന് വിരണ്‍ഗട് തീരുമാനിച്ചു. ആദ്യം അദ്ദേഹം ഇരുകൈകളും ഉപയോഗിച്ച് സ്വയം എഴുതാന്‍ പരീശീലിച്ചു. എന്നാല്‍ ഒട്ടും പുരോഗതി കൈവരിക്കാന്‍ സാധിക്കാതിരുന്ന ഇദ്ദേഹം കുട്ടികളെ നിരന്തരം പരീശീലിപ്പിക്കുവാന്‍ തുടങ്ങി.
11 മണിക്കൂര്‍ കൊണ്ട് 24,000 വാക്കുകള്‍ : തുടര്‍ന്ന് കുട്ടികള്‍ പരീലനത്തില്‍ മികവ് തെളിയിച്ചു. ഇപ്പോള്‍ 11 മണിക്കൂര്‍ കൊണ്ട് കുട്ടികള്‍ക്ക് 24,000 വാക്കുകള്‍ എഴുതാന്‍ സാധിക്കും. നിരന്തരമായ മത്സരങ്ങളിലൂടെയാണ് കുട്ടികള്‍ എഴുതുവാനുള്ള വേഗത നേടിയത്. പഠിപ്പിക്കുന്നതിനും സ്വയം പഠിക്കുന്നതിനുമിടയില്‍ വിരണ്‍ഗട് നിയമപഠനവും പൂര്‍ത്തിയാക്കി.
ഇത് ആത്മീയമായ ഒരു പരീശീലനമാണ്. ഈ പരിശീലനത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ ധ്യാനം, യോഗ, ദൃഢനിശ്ചയം തുടങ്ങിയവ ആവശ്യമാണ്. അതിനാലാണ് ദിവസവും ഒന്നരമണിക്കൂര്‍ യോഗയും ധ്യാനവും കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇരുകൈകളും ഉപയോഗിച്ചത് ഒരേസമയം എഴുതുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാനും ബുദ്ധിവികാസത്തിനും എല്ലാത്തിനുമുപരിയായി സമയം ലാഭിക്കാനും സാധിക്കുമെന്നാണ് വിരണ്‍ഗട് പറയുന്നത്.
ഒന്ന് മുതല്‍ നൂറ് വരെയുള്ള സംഖ്യ ഉറുദുവില്‍ 45 സെക്കന്‍റുകള്‍കൊണ്ടും റോമനില്‍ ഒരു മിനിട്ട് കൊണ്ടും ദേവനാഗരിയില്‍ ഒരു മിനിട്ടുകൊണ്ടും കുട്ടികള്‍ക്ക് എഴുതാന്‍ സാധിക്കും. രണ്ട് ഭാഷകളിലായി 250 വാക്കുകള്‍ ഒരു മിനിട്ട് കൊണ്ട് തര്‍ജമ ചെയ്യാന്‍ സാധിക്കും. മാത്രമല്ല, ഒരു മിനിട്ടുകൊണ്ട് 17വരെയുള്ള ഗുണനപ്പട്ടിക അനായാസം എഴുതുവാനും ഇവരെക്കൊണ്ട് സാധിക്കുന്നു.
എങ്ങനെ എന്നതിന്‍റെ ശാസ്‌ത്രീയ വശം : എങ്ങനെ ഇത്തരം അപൂര്‍വ കാര്യങ്ങള്‍ കുട്ടികള്‍ക്ക് സാധിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നമ്മുടെ തലച്ചോറിന്‍റെ വിഭജനം രണ്ട് ഭാഗങ്ങളിലായാണ്. ഇടതുവശത്തെ തലച്ചോര്‍ ഭാഗം വലതുവശത്തെയും വലതുവശത്തെ തലച്ചോര്‍ഭാഗം ഇടതു വശത്തെയും നിയന്ത്രിക്കുന്നു.
എല്ലാവര്‍ക്കും ഇത് ഒരു പോലെ പ്രവര്‍ത്തിക്കണമെന്നില്ല. അങ്ങനെ വരുമ്പോള്‍ നൂറില്‍ ഒരു ശതമാനത്തിനേ ഇരു കൈകളും ഉപയോഗിച്ച് ഒരേ സമയം എഴുതാന്‍ സാധിക്കുകയുള്ളൂ. ഇവരെ 'ക്രോസ് വൈസ്' എന്ന് വിളിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് തലച്ചോറിന്‍റെ ഇരു വശങ്ങളും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മുഴുവന്‍ തലച്ചോറിനെയും നിയന്ത്രിക്കാന്‍ സാധിക്കുന്നുവെന്ന് സിങ്ക്ഗ്രൗലി ജില്ല ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്‌ധന്‍ ആശിഷ് പാണ്ഡെ പറയുന്നു.