ന്യൂഡൽഹി :രാജ്യത്ത് ജാതി ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.
ഇത്തരത്തില്‍ സെന്‍സസ് നടത്തുന്നതിലൂടെ സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളുടെ പ്രയോജനങ്ങൾ പട്ടികജാതി, ഗോത്ര വിഭാഗങ്ങള്‍ ഉൾപ്പെടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്ന് നിതീഷ് പറഞ്ഞു.
10 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചി, വികാശ്ശീല്‍ ഇൻസാൻ പാർട്ടി നിയമസഭ നേതാവ് മുകേഷ് സാഹ്നി, ബിഹാർ മന്ത്രിമാരായ ജനക് റാം, വിജയ് കുമാർ ചൗധരി, കോൺഗ്രസ് നിയമസഭ പാർട്ടി നേതാവ് അജിത് ശർമ, സി.പി.ഐ നേതാവ് സൂര്യകാന്ത് പാസ്വാൻ, സി.പി.എം നേതാവ് അജയ് കുമാർ, സി.പി.ഐ -എം.എൽ നേതാവ് മഹബൂബ് ആലം, എ.ഐ.എം.ഐ.എം നേതാവ് അക്തറുൽ ഇമാം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
'പിന്നോക്കവിഭാഗങ്ങളുടെ മുന്നേറ്റത്തിന് സഹായകരമാകും'