ഭുവനേശ്വർ: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്കും മുൻഗണനയോടെ കൊവിഡ്-19 വാക്സിൻ നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. ജില്ലാ, മുനിസിപ്പൽ കമ്മിഷണർമാർക്ക് ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ നിർണായക ഘട്ടത്തിൽ നിന്നുകൊണ്ടാണ് സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ തങ്ങളുടെ കടമ നിർവഹിക്കുന്നത്. അവരുടെ ജോലിയുടെ സ്വഭാവവും അപകടസാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രി എല്ലാ മാധ്യമപ്രവർത്തകരെയും മുൻനിര കൊവിഡ് പ്രവർത്തകരായി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ അംഗീകൃത വർക്കിങ് ജേര്‍ണലിസ്റ്റുകൾക്ക് കൊവിഡ് വാക്സിൻ നൽകി പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ സർക്കാർ തലത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Also Read:മാധ്യമപ്രവർത്തകർക്ക് വാക്സിനേഷനില്‍ മുൻഗണന വേണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ്