കേരളം

kerala

ETV Bharat / bharat

ഡൽഹി ജമാ മസ്‌ജിദില്‍ നിന്നിറങ്ങി ആരാധകരെ കൈ വീശി അക്ഷയ്‌ കുമാര്‍; വീഡിയോ വൈറല്‍ - ബഡേ മിയാൻ ഛോട്ടേ മിയാൻ 2

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അക്ഷയ് കുമാർ പല സംസ്ഥാനങ്ങളും സന്ദര്‍ശിക്കാറുണ്ട്. തന്‍റെ വരാനിരിക്കുന്ന സിനിമയ്‌ക്കായി താരം നേരത്തെ ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ അക്ഷയ്‌ കുമാര്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ്..

Akshay Kumar in Delhi  viral video of akshay kumar  akshay kumar near jama masjid  shankara shoot  Akshay Kumar waves at fans in viral video  Delhi Jama Masjid  ആരാധകരെ കൈ വീശി അക്ഷയ്‌ കുമാര്‍  വീഡിയോ വൈറല്‍  ജമാ മസ്‌ജിദില്‍ നിന്നിറങ്ങി ആരാധകരെ കൈ വീശി  അക്ഷയ്‌ കുമാര്‍  അക്ഷയ്‌ കുമാര്‍ ഡല്‍ഹിയില്‍  ശങ്കര  കേദാർനാഥ്  കേദാർനാഥ് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് അക്ഷയ്  കേദാർനാഥ് ക്ഷേത്ര സന്ദര്‍ശനം  അക്ഷയ് കുമാര്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ  ബഡേ മിയാൻ ഛോട്ടേ മിയാൻ 2  ഓ മൈ ഗോഡ് 2
ഡൽഹി ജമാ മസ്‌ജിദില്‍ നിന്നിറങ്ങി ആരാധകരെ കൈ വീശി അക്ഷയ്‌ കുമാര്‍; വീഡിയോ വൈറല്‍

By

Published : Jun 5, 2023, 9:17 PM IST

ഹൈദരാബാദ്: ഉത്തരാഖണ്ഡ് സന്ദർശിച്ച് ദിവസങ്ങൾ പിന്നിടുമ്പോള്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്‌ കുമാര്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ്. തന്‍റെ വരാനിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

തിങ്കളാഴ്‌ചയാണ് ജമാ മസ്‌ജിദിന് സമീപം നില്‍ക്കുന്ന അക്ഷയ്‌ കുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കടും ചാര നിറമുള്ള ഷര്‍ട്ടും നേവി ബ്ലൂ നിറമുള്ള പാന്‍റ്‌സുമാണ് അക്ഷയ്‌ കുമാര്‍ ധരിച്ചിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസും താരം ധരിച്ചിട്ടുണ്ട്.

ജമാ മസ്‌ജിദിനുള്ളില്‍ നിന്നും പുറത്തേയ്‌ക്ക് ഇറങ്ങി വരുന്ന അക്ഷയ്‌ കുമാറിനെ കാണുമ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. പ്രിയ താരത്തെ ഒരു നോക്ക് കാണാന്‍ മസ്‌ജിദിന് സമീപം ആരാധകര്‍ തടിച്ചു കൂടിയിരുന്നു. അക്ഷയ്‌ കുമാറിനെ കാണുന്നതും ആരാധകര്‍ ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുകയും വിസിലുകള്‍ മുഴക്കുകയും കയ്യടിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനാവുക.

മസ്‌ജിദിന് പുറത്തേയ്‌ക്ക് ഇറങ്ങിവരുന്ന താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ആദ്യം താരം ആരാധകര്‍ക്ക് നേരെ കൈവീശി. പിന്നീട്, തന്‍റെ കാറിനടുത്തേക്ക് നടക്കുമ്പോൾ, അക്ഷയ്‌ കുമാര്‍ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് നേരെ കൈവീശുകയും കൈ കൂപ്പുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ താരം ആരാധകരെ അഭിവാദ്യം ചെയ്‌തു മടങ്ങി. അക്ഷയ്‌ക്കൊപ്പം സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ശങ്കര' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ അക്ഷയ്‌ കുമാര്‍. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം ഉത്തരാഖണ്ഡിലേക്ക് യാത്ര പോയിരുന്നു. മെയ് 28ന് അക്ഷയ് കുമാര്‍ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ജഗേശ്വർ ഡാം സന്ദര്‍ശിച്ച് പ്രാര്‍ഥനകള്‍ നടത്തിയിരുന്നു. കർശന സുരക്ഷയ്‌ക്കിടയിലായിരുന്നു താരത്തിന്‍റെ ഈ ജഗേശ്വര്‍ ഡാം സന്ദര്‍ശനം. കേദാർനാഥ് ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് താരം ജഗേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടിയത്.

കേദാർനാഥ് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് അക്ഷയ് കുമാര്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ സന്ദർശിച്ചു. സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി ധാമി, താരത്തിന് ഒരു പരമ്പരാഗത ഷാളും മൊമന്‍റോയും സമ്മാനിച്ചിരുന്നു. കൂടിക്കാഴ്‌ചയില്‍, ഉത്തരാഖണ്ഡിനെ പുതിയ സിനിമ വ്യവസായ കേന്ദ്രമായി ഉയർത്തുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയും അക്ഷയ്‌ കുമാറും ചർച്ച ചെയ്‌തു.

കേദാർനാഥ് ഡാമിലേക്കുള്ള യാത്രയെ കുറിച്ചും അക്ഷയ് കുമാര്‍ മുഖ്യമന്ത്രി ഡാമിയോട് പങ്കുവച്ചിരുന്നു. ശ്രീ കേദാർനാഥ് ഡാമിലെ തീർഥാടക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

തന്‍റെ ഉത്തരാഖണ്ഡ് യാത്രാ വിശേഷങ്ങള്‍ താരം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. സന്ദര്‍ശന വേളയിലെ നിരവധി ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തു. ഏറ്റവും ഒടുവില്‍ ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചതിന്‍റെ ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

'അത്ഭുതകരമായ ദേവഭൂമിയിൽ ഒരു അത്ഭുതകരമായ ചിത്രീകരണം പൂര്‍ത്തിയാക്കി. ഞാൻ നിന്നെ അതിയായി സ്‌നേഹിക്കുന്നു, ഉത്തരാഖണ്ഡ്. ഉടൻ തന്നെ ഞാന്‍ മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നു.' -ഇപ്രകാരമായിരുന്നു ചിത്രം പങ്കുവച്ച് അക്ഷയ്‌ കുമാര്‍ കുറിച്ചത്.

ടൈഗർ ഷ്രോഫ്, സൊനാക്ഷി സിൻഹ, മാനുഷി ചില്ലാർ എന്നിവർക്കൊപ്പമുള്ള ആക്ഷൻ ത്രില്ലര്‍ ചിത്രം 'ബഡേ മിയാൻ ഛോട്ടേ മിയാൻ 2' ആണ് അക്ഷയ്‌ കുമാറിന്‍റെ മറ്റൊരു പുതിയ സിനിമ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം 2024 ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

കൂടാതെ പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവര്‍ക്കൊപ്പം 'ഒഎംജി: ഓ മൈ ഗോഡ് 2'ലും താരം പ്രത്യക്ഷപ്പെടും. അതേസമയം സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല അണിയറപ്രവര്‍ത്തകര്‍.

Also Read:ആദ്യ സിനിമയ്‌ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി അക്ഷയ്‌ കുമാര്‍

ABOUT THE AUTHOR

...view details