മുംബൈ: ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ ചിത്രീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. 'രാം സേതു'വിലാണ് ഏറ്റവും ഒടുവിലായി താരത്തെ കാണാനായത്. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
India first coal mine rescue film: ഇത്തവണ യഥാര്‍ഥ ജീവിതത്തിലെ നായകനായാണ് താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. മൈനിംഗ് എഞ്ചിനിയര്‍ ജസ്വന്ത് സിങ് ഗില്‍ ആയാണ് തന്‍റെ പുതിയ ചിത്രത്തില്‍ അക്ഷയ് വേഷമിടുക. അമൃത്‌സറില്‍ 1939 നവംബര്‍ 22നായിരുന്നു ഗില്ലിന്‍റെ ജനനം.
Akshay Kumar to play Jaswant Singh Gill: 1989ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലെ വെള്ളപ്പൊക്കത്തില്‍ ക്വാറിയില്‍ കുടുങ്ങിയ 64 ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തിയ ചീഫ് മൈനിംഗ് എഞ്ചിനീയര്‍ ജസ്വന്ത് സിങ് ഗില്ലിന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണിത്. ഗില്ലിന്‍റെ ധീരത കണക്കിലെടുത്ത് 1991ൽ രാഷ്‌ട്രപതി രാമസ്വാമി വെങ്കിട്ടരാമൻ അദ്ദേഹത്തിന് സർവോത്തം ജീവൻ രക്ഷാപദക് നൽകി ആദരിച്ചിരുന്നു.
Coal mine rescue in West Bengal: ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനിയിലെ ജോൺ സംനറും സ്യൂട്ടോണിയസ് ഗ്രാന്‍റ് ഹീറ്റ്‌ലിയും ഖനന പ്രവർത്തനങ്ങൾക്കായി ലൈസൻസ് നേടിയതിന് ശേഷം 1774ലാണ് റാണിഗഞ്ച് കൽക്കരി ഖനി തുറക്കുന്നത്. 1974ൽ ദേശസാത്‌കരിക്കപ്പെട്ട ഈ ഖനി, കോൾ മൈൻസ് അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തു.
Akshay Kumar to play late mining engineer: ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി രക്ഷാപ്രവര്‍ത്തന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയില്‍ അക്ഷയ് കുമാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന് ദേശീയ പുരസ്‌കാരം നേടികൊടുത്ത 'രസ്‌തം' എന്ന സിനിമയുടെ സംവിധായകന്‍ ടിനു സുരേഷ് ദേശായി ആണ് ഈ സിനിമയുടെയും സംവിധാനം.