കേരളം

kerala

ETV Bharat / bharat

മതവികാരം വ്രണപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ; മഹാരാഷ്‌ട്രയിലെ അകോലയിൽ രണ്ടു സമുദായത്തിൽപെട്ടവർ പരസ്‌പരം ഏറ്റുമുട്ടി - Religious conflict Maharashta

ഒരു മത നേതാവിനെക്കുറിച്ചുള്ള അധിക്ഷേപകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് അകോലയിൽ കലാപത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.

Akola Maharashtra  അകോല  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്രയിലെ അകോലയിൽ കലാപം  violent clashes between groups over Instagram post  Maharashtra  Akola  Religious conflict Maharashta  Communal conflict
മഹാരാഷ്‌ട്രയിലെ അകോലയിൽ രണ്ടു സമുദായത്തിൽപെട്ടവർ പരസ്‌പരം ഏറ്റുമുട്ടി

By

Published : May 14, 2023, 6:25 PM IST

അകോല: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി മഹാരാഷ്‌ട്രയിലെ അകോലയിൽ രണ്ടു സമുദായത്തിൽപെട്ടവർ പരസ്‌പരം ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. സെൻസിറ്റീവ് ഓൾഡ് സിറ്റി മേഖലയിൽ ശനിയാഴ്‌ച രാത്രി 11.30 ഓടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 26 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

ക്രമസമാധാന പാലനത്തിനായി നഗരത്തിലെ നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടംകൂടുന്നത് തടയാനായി സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സമുദായത്തിൽപെട്ടവര്‍ മറ്റൊരു വിഭാഗത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിന്‍റെ പേരിലാണ് സംഘർഷമുണ്ടായത്. മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് സൂപ്രണ്ട് സന്ദീപ് ഘുഗെ പറഞ്ഞു.

സംഭവസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും വാഹനങ്ങൾക്ക് തീയിടുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്‌തമാണ്. മേഖലയിൽ കല്ലേറുണ്ടായി, നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ നഗരത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കലാപത്തിനിടെ പരിക്കേറ്റ ഒരാളെ സിവിൽ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഗാധർ ചൗക്ക്, പോള ചൗക്ക്, ഹരിഹർ പേട്ട് എന്നിവിടങ്ങളിലാണ് അക്രമം റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details