കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ നേതാവായി അഖിലേഷ് യാദവ്

സമാജ്‌വാദി പാര്‍ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്‍റ് നരേഷ് ഉദ്ധം പട്ടേലാണ് തീരുമാനം അറിയിച്ചത്

By

Published : Mar 26, 2022, 4:05 PM IST

Akhilesh Yadav elected as Leader of Opposition in UP Assembly  ഉത്തര്‍ പ്രദേശ് പ്രതിപക്ഷനേതാവ്  അഖിലേഷ് യാദവ്  സമാജ്‌വാദി പാര്‍ടി  up election  up opposition leader  akhilesh yadav  samajwadi party
പ്രതിപക്ഷ നേതാവായി അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ പ്രതിപക്ഷ നേതാവായി അഖിലേഷ് യാദവിനെ തെരഞ്ഞെടുത്തു. പാര്‍ടി ആസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമസഭ അംഗങ്ങളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. സമാജ്‌വാദി പാര്‍ടി സംസ്ഥാന പ്രസിഡന്‍റ് നരേഷ് ഉദ്ധം പട്ടേലാണ് പ്രഖ്യാപനം നടത്തിയത്.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. തെരഞ്ഞെടുപ്പില്‍ 255 സീറ്റുകളാണ് ബിജെപി നേടിയത്. 111 സീറ്റുകളാണ് പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ടിക്ക് ലഭിച്ചത്.

Also read: 'ഇന്ധനവില കൂടിയത് യുദ്ധം മൂലം' ; ന്യായീകരിച്ച് നിതിന്‍ ഗഡ്‌കരി

യുപി നിയമസഭ തെരെഞ്ഞെടുപ്പില്‍ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് അഖിലേഷ് യാദവ് വിജയിച്ചത്. ജയത്തിന് പിന്നാലെ ലോക്‌സഭ അംഗത്വം അദ്ദേഹം രാജിവച്ചിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ നേടിയിരുന്ന സമാജ്‌വാദി പാര്‍ടിക്ക്, നിലവില്‍ 3 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്.

ABOUT THE AUTHOR

...view details