കേരളം

kerala

ETV Bharat / bharat

ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കില്ല: അഖിലേഷ് യാദവ് - സാമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്

അഖിലേഷിന്‍റെ പ്രസ്‌താവന രാജ്യത്തെ ഡോക്‌ടർമാരെയും ശാസ്‌ത്രജ്ഞരെയും അപമാനിക്കുന്നതാണെന്ന് ബിജെപി നേതാവും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ.

covid vaccine as bjp vaccine  akhilesh yadav  ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കില്ല  വാക്‌സിൻ ബിജെപി ലേബലിൽ  സാമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്  akhilesh yadav called covid vaccine as bjp vaccine
ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കില്ല: അഖിലേഷ് യാദവ്

By

Published : Jan 2, 2021, 4:35 PM IST

ലഖ്‌നൗ: രാജ്യത്തെ കൊവിഡ് വാക്‌സിൻ ബിജെപി ലേബലിൽ അവതരിപ്പിക്കുകയാണെന്ന് സാമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി കൊണ്ടുവരുന്ന വാക്‌സിൻ എങ്ങനെ വിശ്വസിക്കാനാകും. ഞാൻ വാക്‌സിൻ സ്വീകരിക്കില്ലെന്നും അഖിലേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അതേസമയം 2022ൽ തന്‍റെ പാർട്ടി അധികാരത്തിൽ വരുമ്പോൾ വാക്‌സിൻ സൗജന്യമാക്കുമെന്നും അഖിലേഷ്‌ പറഞ്ഞു.

അഖിലേഷിന്‍റെ പ്രസ്‌താവന രാജ്യത്തെ ഡോക്‌ടർമാരെയും ശാസ്‌ത്രജ്ഞരെയും അപമാനിക്കുന്നതാണെന്ന് ബിജെപി നേതാവും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അഖിലേഷിന് വാക്‌സിനിൽ വിശ്വസം ഇല്ലാത്തതുപോലെ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് അഖിലേഷിലും വിശ്വസമില്ലെന്നും കേശവ് പ്രസാദ് പ്രതികരിച്ചു. പ്രസ്‌താവനയിൽ അഖിലേഷ് മാപ്പ് പറയണമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ആവിശ്യപ്പെട്ടു.

ABOUT THE AUTHOR

...view details