കൊളംബോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുമായി കൂടിക്കാഴ്‌ച നടത്തി. ത്രിരാഷ്‌ട്ര നാവിക സുരക്ഷാ സഹകരണം സംബന്ധിച്ച നാലാമത് ദേശീയ സുരക്ഷാ തല യോഗത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴച നടത്തിയത്. പ്രാദേശിക സഹകരണം മെച്ചപ്പെടുത്തുന്നതിനും കൊവിഡാനന്തര പ്രതിസന്ധി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങൾ അജിത് ഡോവലുമായി ചർച്ച ചെയ്‌തെന്ന് രജപക്‌സെ ട്വീറ്റ് ചെയ്‌തു.
അജിത് ഡോവൽ ശ്രീലങ്കൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി - മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ ദിദി
പ്രാദേശിക സഹകരണം മെച്ചപ്പെടുത്തുന്നതിനും കൊവിഡാനന്തര പ്രതിസന്ധി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങൾ അജിത് ഡോവലുമായി ചർച്ച ചെയ്‌തെന്ന് രാജ്‌പക്‌സെ ട്വീറ്റ് ചെയ്‌തു.
അജിത് ഡോവൽ ശ്രീലങ്കൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ ദിദിയുമായും അജിത് ഡോവൽ കൂടിക്കാഴ്‌ച നടത്തി. പ്രതിരോധത്തിലും സുരക്ഷയിലും ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി ചർച്ച നടത്തി. ആറുവർഷത്തിനു ശേഷമാണ് മൂന്ന് രാജ്യങ്ങളും ദേശീയ സുരക്ഷാ തലത്തിൽ യോഗം ചേരുന്നത്. 2014ൽ ഇന്ത്യയിൽ വെച്ചായിരുന്നു അവസാന യോഗം.
Last Updated : Nov 28, 2020, 6:29 AM IST