ന്യൂഡൽഹി: മെയ് 15 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളിൽ സമയവും തിയ്യതിയും മാറ്റുന്നതിന് തുക ഈടാക്കില്ലെന്ന് എയർ ഏഷ്യ ഇന്ത്യ അറിയിച്ചു. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ യാത്രാവിലക്കുകളും അനിശ്ചിതത്വവും നിലനിൽക്കുന്നതിനാലാണ് യാത്രക്കാർക്ക് ഇത്തരമൊരു ഓഫർ നൽകിയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മെയ് 15 വരെയുള്ള ടിക്കറ്റുകളിൽ സൗജന്യമായി മാറ്റം വരുത്താമെന്ന് എയർ ഏഷ്യ ഇന്ത്യ - സ്പൈസ്ജെറ്റ്
കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ യാത്രാവിലക്കുകളും അനിശ്ചിതത്വവും നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു ഓഫർ.
ടിക്കറ്റുകളിൽ മാറ്റം വരുത്താൻ തുക ഈടാക്കില്ല: എയർ ഏഷ്യ ഇന്ത്യ
മിക്ക സംസ്ഥാന സർക്കാരുകളും യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇൻഡിഗോ, സ്പൈസ്ജെറ്റ് ഉൾപ്പെടെയുള്ള പല വിമാനക്കമ്പനികളും ഇത്തരത്തിലുള്ള ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.