മുംബൈ:15 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ സൗജന്യമായി റദ്ദാക്കുമെന്നും, വിമാനങ്ങള്‍ റീ ഷെഡ്യൂൾ ചെയ്യുമെന്നും ബജറ്റ് കാരിയർ എയർ ഏഷ്യ ഇന്ത്യ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് സർക്കാർ കർശന നടപടികൾ സ്വീകരിച്ചതോടെ ഞായറാഴ്ച ബംഗാളിൽ 15 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കർണാടക, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കും അതത് സംസ്ഥാന ലോക്ക്ഡൗണുകളുടെ നിലവിലെ കാലയളവിനും നേരത്തെ പ്രഖ്യാപിച്ച സമാന സൗകര്യം വിപുലീകരിക്കുകയാണെന്ന് ബാംഗ്ലൂർ ആസ്ഥാനമായുള്ള എയർ ഏഷ്യ അറിയിച്ചു.
യാത്രക്കാര്‍ക്ക് സൗജന്യ വിമാന കാന്‍സലേഷന്‍ ഏര്‍പ്പെടുത്തി എയര്‍ ഏഷ്യ - എയര്‍ ഏഷ്യ
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഫ്ലൈറ്റ് ബുക്ക് ചെയ്ത എല്ലാ എയർ ഏഷ്യ ഇന്ത്യ യാത്രക്കാര്‍ക്കും മാറ്റ ഫീസോ റദ്ദാക്കൽ നിരക്കുകളോ ഇല്ലാതെ മറ്റൊരു ഫ്ലൈറ്റ് ബുക്ക് ചെയ്യാം.
Also Read:മന്ത്രിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തൃണമൂൽ പ്രവർത്തകർ
കർണാടക, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലെ ലോക്ക്ഡൗണുകൾ മെയ് 24 വരെ പ്രാബല്യത്തിൽ വരുമ്പോൾ, പശ്ചിമ ബംഗാളില്‍ മെയ് 30 വരെ ലോക്ക്ഡൗണ്‍ തുടരും, മഹാരാഷ്ട്രയിൽ ഇത് ജൂൺ 1 വരെ നീണ്ടുനിൽക്കും. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പ് ഫ്ലൈറ്റ് ബുക്ക് ചെയ്ത എല്ലാ എയർ ഏഷ്യ ഇന്ത്യ യാത്രക്കാര്‍ക്കും മാറ്റ ഫീസോ റദ്ദാക്കൽ നിരക്കുകളോ ഇല്ലാതെ മറ്റൊരു ഫ്ലൈറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ നല്‍കിയ പ്രസ്താവനയിൽ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ എയർഏഷ്യ ഇന്ത്യയുടെ പുതിയ ചാറ്റ്ബോട്ട്, ടിയ, airasia.co.in ലോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് നമ്പറായ +91 63600 12345 ലും ലഭ്യമാണ്, ഇതുവഴി ഫ്ലൈറ്റ് വിശദാംശങ്ങൾ നൽകിയാല്‍ ഒരു മിനിറ്റിനുള്ളിൽ ഫ്ലൈറ്റ് മാറ്റാനോ റദ്ദാക്കാനോ കഴിയും.